
കൊച്ചി: രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറിയ റിലയന്‍സ് ജിയോ ഇപ്പോള്‍ കേരളത്തില്‍ വന്‍ തരംഗമാണ് സൃഷ്ടിക്കുന്നത്. 80 ലക്ഷത്തിലധികം വരിക്കാരും 8500 ടവറുകളുമായി കേരളത്തില്‍ തടസമിലാത്ത സേവനമാണ് ജിയോ ഒരുക്കുന്നത്. ഇത്രയധികം ടവറുകള്‍ നിര്‍മ്മിച്ചതിലൂടെ നെറ്റ് വര്‍ക്ക് വിതരണത്തില്‍ ജിയോ സംസ്ഥാനത്ത് ഒന്നാമതാണ്. ഇക്കഴിഞ്ഞ ജൂണില്‍ ജിയോ കേരളത്തില്‍ മാത്രം 33 ലക്ഷം വരിക്കാരെയാണ് സ്വന്തമാക്കിയത്.
വോഡഫോണ്‍-ഐഡിയ കൂട്ടുക്കെട്ടിനെയാണ് ജിയോ പിന്നിലാക്കി ജിയോ ഏറ്റവും വലിയ ഓപ്പറേറ്ററുമാരായി കഴിഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി 34 മാസം മുമ്പാണ് റിലയന്‍സ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവഴി ആഗോള മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ ജിയോക്കായി.
മുക്കിലും മൂലയിലുമുള്ള നെറ്റ്വര്‍ക്ക്, സിമ്മുകളുടെ ലഭ്യത, അനായാസമുള്ള കണക്ഷന്‍, ജിയോ ടിവി, മ്യൂസിക്, സിനിമ തുടങ്ങിയ ആപ്പുകളും അണ്‍ലിമിറ്റഡ് ഡാറ്റയുമാണ് കേരളത്തില്‍ ജിയോയുടെ സ്വാധീനം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്നാണ് വിലയിരുത്തലുകള്‍.