എച്ച്‌സിഎല്‍ അറ്റലാഭത്തില്‍ 31.7 ശതമാനം വര്‍ധന; കമ്പനിയെ ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര നയിക്കും

July 17, 2020 |
|
News

                  എച്ച്‌സിഎല്‍ അറ്റലാഭത്തില്‍ 31.7 ശതമാനം വര്‍ധന; കമ്പനിയെ ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര നയിക്കും

മുംബൈ: ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് 2020 ജൂണ്‍ പാദത്തില്‍ 31.7 ശതമാനം അറ്റലാഭത്തില്‍ വര്‍ധന രേഖപ്പെടുത്തി. അറ്റലാഭം 2,925 കോടി രൂപയായാണ് കമ്പനി വര്‍ധിപ്പിച്ചത്. കമ്പനിയുടെ ചെയര്‍മാന്‍ പദവി ഒഴിയുകയാണെന്ന് ശിവ നാടാറും പ്രഖ്യാപിച്ചു. നാടാറിന്റെ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഉടന്‍ കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നും എച്ച്‌സിഎല്‍ ടെക്‌നോളജീസ് വ്യക്തമാക്കി.

2019 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐടി കമ്പനി 2,220 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട് (റെ?ഗുലേറ്ററി ഫയലിം?ഗില്‍ കമ്പനി അറിയിച്ചു). അവലോകന കാലയളവില്‍ അതിന്റെ വരുമാനം 8.6 ശതമാനം ഉയര്‍ന്ന് 17,841 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,425 കോടി രൂപയായിരുന്നു.

11 പുതിയ പരിവര്‍ത്തന ഡീല്‍ വിജയങ്ങള്‍ നേടിയെടുത്ത കമ്പനിക്ക് ആരോഗ്യകരമായ ബുക്കിംഗുകള്‍ ഉണ്ടെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസ് പ്രസിഡന്റും സിഇഒയുമായ സി വിജയകുമാര്‍ പറഞ്ഞു. ''ഈ പാദത്തില്‍ ഞങ്ങള്‍ നിരവധി വലിയ കരാറുകള്‍ പുതുക്കി... ശക്തമായ ഡിമാന്‍ഡ് അന്തരീക്ഷവും ശക്തമായ പൈപ്പ്‌ലൈനും ഞങ്ങള്‍ കാണുന്നു, ഇത് വളര്‍ച്ചാ പാതയില്‍ മുന്നോട്ട് പോകാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്ക് നല്‍കുന്നു,'' അദ്ദേഹം പറഞ്ഞു.


Related Articles

© 2024 Financial Views. All Rights Reserved