റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പുതിയ പതിപ്പ് വിപണിയില്‍

February 12, 2021 |
|
News

                  റോയല്‍ എന്‍ഫീല്‍ഡ്  ഹിമാലയന്റെ പുതിയ പതിപ്പ് വിപണിയില്‍

ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ, സാഹസിക സഞ്ചാരികള്‍ക്കുള്ള ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ് വിപണിയില്‍. ഇന്ത്യയ്ക്കു പുറമെ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലും ലഭ്യമാണ്. ടേണ്‍-ടു-ടേണ്‍ നാവിഗേഷേന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റ്, റിയര്‍ കാരിയര്‍, ഫ്രണ്ട്‌റാക്ക്, വിന്‍ഡ്സ്‌ക്രീന്‍ എന്നിവയില്‍ കൂടുതല്‍ സൗകര്യപ്രദമായ മാറ്റങ്ങള്‍ വരുത്തി. ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാകുംവിധം സീറ്റ്കുഷന്‍ മെച്ചപ്പെടുത്തി. ഗ്രാനൈറ്റ് ബ്ലാക്ക്, മിറാഷ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നീ നിറങ്ങളിലും പുതിയ മോഡല്‍ ലഭിക്കും.

വിദേശത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവുമധികം വിറ്റഴിയുന്ന മോഡലാണ് ഹിമാലയന്‍ എന്ന് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ വിനോദ് കെ.ദാസരി പറഞ്ഞു. മിറാഷ് സില്‍വര്‍/ഗ്രാവല്‍ ഗ്രേ (ഷോറൂം വില 1,97,000 രൂപ), റോക്ക് റെഡ്/ ലേയ്ക് ബ്ലൂ (1,98,999 രൂപ), ഗ്രാനൈറ്റ് ബ്ലാക്ക് / പൈന്‍ ഗ്രെ (2,06,001 രൂപ) എന്നിങ്ങനെയാണ് കൊച്ചിയിലെ വില.

Related Articles

© 2025 Financial Views. All Rights Reserved