
ന്യൂഡല്‍ഹി: മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. ഫെബ്രുവരി മാസത്തില്‍ മാത്രം പത്ത് ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായത്. ആകെ 69659 യൂണിറ്റാണ് കമ്പനി വിറ്റത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, കമ്പനിക്ക് ആകെ വില്‍ക്കാനായത് 63536 യൂണിറ്റാണെന്ന്, കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ആഭ്യന്തര വില്‍പ്പന 65114 ആണ് കഴിഞ്ഞ മാസം. കഴിഞ്ഞ വര്‍ഷം ഇത് 61188 ആയിരുന്നു. ആറ് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം കയറ്റുമതിയില്‍ വമ്പന്‍ കുതിപ്പാണ് ഫെബ്രുവരിയില്‍ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തില്‍ 2348 യൂണിറ്റായിരുന്നെങ്കില്‍ ഇത്തവണ അത് 4545 യൂണിറ്റായി വര്‍ധിച്ചു. ഇതോടെയാണ് മൊത്ത വില്‍പ്പനയില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായത്.