ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഭീമമായ നഷ്ടം; 30 ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്ന് നഷ്ടമായത് 15,00,000 കോടി

August 07, 2019 |
|
News

                  ഓഹരി വിപണിയില്‍  നിക്ഷേപകര്‍ക്ക് ഭീമമായ നഷ്ടം; 30 ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്ന് നഷ്ടമായത് 15,00,000 കോടി

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാതെയാണ് ജൂലൈ മാസം കടന്നുപോയത്. വിപണി രംഗത്ത് നേരിട്ട സമ്മര്‍ദ്ദവും, ആശയ കുഴപ്പവുമാണ് ഇതിന് കാരണം. വിപണിയില്‍ രൂപപ്പെട്ട വെല്ലുവിളകള്‍ കാരാണം നിക്ഷേപകര്‍ക്ക് 30 ദിവസത്തിനിടെ നഷ്ടമായത് 15,00,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബജറ്റ് നിര്‍ദേശങ്ങളിലുള്ള ആശയ കുഴപ്പം തന്നെയാണ് ഇതിന് കാരണം.അതിസമ്പന്നര്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സര്‍ചാര്‍ജ് ഈടാക്കാനൊരുങ്ങിയതോടെയാണ് വിപണിയില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടുള്ളത്. കൂടാതെ യുഎസ് -ചൈന വ്യാപാര തര്‍ക്കവും അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുമെല്ലാം ഓഹരി വിപണി നിലംപൊത്തുന്നതിന് കാരണമായിട്ടുണ്ട്. 

എന്നാല്‍ 30 ദിവസത്തിനിടെ ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വിപണി മൂലധനത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതോടെ ബിഎസ്ഇയിലെ വിപണി മൂലധനം 138 ലക്ഷം കോടി രൂപയായി ചുരുങ്ങുകയും ചെയ്തു. നേരത്തെ ബിഎസ്ഇയിലെ വിപണി മൂലധനമായി ആകെ രേഖപ്പെടുത്തിയിരുന്നത് 153.8 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂലൈ മാസം ഓഹരി വിപണിയില്‍ ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്ന പ്രവണതായാണ് ഓഹരി വിപണിയില്‍ ഉണ്ടായിട്ടുള്ളത്. 

അതേസമയം വിപണിയില്‍ നേരിട്ട ആഘാതം മൂലം രണ്ട് ട്രില്യണ്‍ ഡോളറിന് മുകളില്‍ ഓഹരി വിപണി  മൂലധനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്തക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ബജറ്റ് പ്രഖ്യാപനങ്ങളിലെ ആശയകുഴപ്പവും, കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങളും കാരണം ഓഹരി വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് നേരിട്ടത്. ഇതോടെ ജൂലൈ മാസത്തില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് നേരിട്ടത്. ജൂലൈ മാസത്തില്‍ നിക്ഷേപകരുടെ മൂലധന ആസ്തിയില്‍ 8.8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

കഴിഞ്ഞയാഴ്ച്ച അവസാനിച്ച ആകെ വ്യാപാരത്തില്‍ രേഖപ്പെടുത്തിയ മൂലധനം 1.97 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ 2017 മെയ് 28 നാണ് ഇന്ത്യന്‍ ഓഹരി വിപണയിലെ മൂലധനം രണ്ട്ട്രില്യണ്‍ ഡോളറിലേക്കെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് മേല്‍ അധിക സര്‍ചാര്‍ജ് ഈാടക്കുമെന്ന ആശങ്കയാണ് ഓഹരി വിപണി ജൂലൈ മാസത്തില്‍ നിലംപൊത്താന്‍ ഇടയാക്കിയിട്ടുള്ളതെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ പൂര്‍ണ നിരാശ രേഖപ്പെടുത്തിയിരിക്കുകയാണ് നിക്ഷേപകര്‍ ഒന്നടങ്കം.

Related Articles

© 2025 Financial Views. All Rights Reserved