
കൊറോണവൈറസിന്റെ ആഘാതത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ആഗോള ഓഹരി വിപണിയും, ഇന്ത്യന്‍ ഓഹരി വിപണിയിലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൊറോണ കലാപം ദലാല്‍ സ്ട്രീറ്റിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരുന്ന കഴിഞ്ഞ വെള്ളിയാഴ്ച്ച നിക്ഷേപകര്‍ക്ക് കൊറോണ വൈറസിന്റെ ആഘാതം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക് തന്നെ നോക്കുക. ഏകദേശം 10 ലക്ഷം കോടി രൂപയുടെ ഓഹരി വിപണി തകര്‍ന്നടിഞ്ഞതോടെ നിക്ഷേപകര്‍ക്കുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 5.96 ശതമാനം ഇടിഞ്ഞ് ദേശീയ ഓഹഗരി സൂചികയായ നിഫ്റ്റി 6.21 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയാണ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
എന്നാല്‍ മാര്‍ച്ച് രണ്ട്,തിങ്കളാഴ്ച്ച, ആദ്യ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചതോടെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 800 പോയിന്റ് ഉയര്‍ന്ന് 38,756 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1.20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 11,400 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.
വിവിധ കമ്പനികളുടെ ഓഹരികളുടെ നിലവാരം ഇങ്ങനെ
ഐസിഐസിഐ ബാങ്ക് (3.40%)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (2.49%) (ഏകദേശം 1,361.75 കോടി രൂപയോളം കൂട്ടിച്ചേര്‍ത്തു
എച്ച്‌സിഎല്‍ ടെക് ആന്‍ഡ് ഒഎന്‍ജിസി രണ്ട് ശതമാനം
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (1.4 ശതമാനം ഇടിവ്)
ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം
യുഎസ് ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ജേറോം പവല്‍ അടുത്ത പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന സൂചന നല്‍കിയതോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയും ആഗോള ഓഹരി വിപണിയും നേട്ടത്തിലേക്കെത്താന്‍ പ്രധാന കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ്വിന്റെ അടുത്ത പണനയ അവലോകന യോഗം മാര്‍ച്ച് 17-18 വരെയാണ് നടക്കുക. യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് വെട്ടിക്കുറക്കുന്നതോടെ ഓഹരി വിപണി തിരിച്ചുകയറുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 60 സെക്കന്‍ഡ് കൊണ്ട് കൂട്ടിച്ചേര്‍ത്തത് ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളമാണ്. യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന പ്രഖ്യാപാനം ഓഹരി വിപണിക്ക് വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.
കൊറോണ െൈവറസിന്റെ ആഘാതത്തില്‍ ആഗോള തലത്തിലെ പ്രമുഖ ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, നിലവില്‍ ആഗോള സാമ്പത്തിക രംഗം അനുഭവിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യണമെങ്കില്‍ പലിശ നിരക്കില്‍ കുറവ് വരുത്താതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ധനകാര്യ രംഗത്തെ പ്രമുഖര്‍ വിലയരുത്തുന്നത്.