
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥ ഇപ്പോഴും ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയാണ് 2000 രൂപയുടെ നോട്ട്. ഈ നോട്ടും കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി നിരോധിക്കുമെന്ന വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര ധനമന്ത്ര ഈ പ്രചരണത്തോടും, ഇപ്പോള്‍ ഉണ്ടായ വിവാദങ്ങളോടും പ്രതികരിച്ചത് ഇങ്ങനെയാണ്. തനിക്കറിയാവുന്നിടത്തോളം ഇതുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് അവര്‍ പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗത്തില്‍ വ്യകതമാക്കി.
രാജ്യത്തെ എടിഎമ്മുകളില്‍ ഇനി രണ്ടായിരം രൂപ നോട്ടുകള്‍ ലഭിക്കില്ലെന്നും, പകരം അഞ്ഞൂറിന്റെയും, ഇരുനൂറിന്റെയും നോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം എന്നാല്‍ 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ ആയിരിക്കില്ല 2000 രൂപയുടെ കാര്യത്തില്‍ എടുക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട. പകരം ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള നീക്കമാകും 2000 രൂപയുടെ കാര്യത്തില്‍ കേന്ദ്രം ഏറ്റെടുത്തേക്കുക. എന്നാല്‍ 2000 നോട്ടുകള്‍ ഏറെക്കാലം വിപണിയില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റുന്ന നടപടികളിലൂടെ റിസര്‍വ്വ് ബാങ്കിന്റെ പക്കലിലേക്ക് തിരിച്ചെത്തിക്കും.
കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്ന് വിശദീകരണം നല്‍കിയിരുന്നു. മാത്രമല്ല രാജ്യത്തെ പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടായിരം രൂപയുടെ നോട്ടുകള്‍ക്ക് ചില്ലറ ലഭിക്കാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. മാത്രമല്ല, ഇത് ബിസിനസ് ഇടപാടുകളെയും മറ്റ് ഇടപാടുകളെയും ബാധിക്കുമെന്നാണ് പറയുന്നത്.