റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അനില്‍ അംബാനിയ്ക്ക് നഷ്ടമായി; യെസ് ബാങ്ക് പിടിച്ചെടുത്തു

July 30, 2020 |
|
News

                  റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അനില്‍ അംബാനിയ്ക്ക് നഷ്ടമായി;  യെസ് ബാങ്ക് പിടിച്ചെടുത്തു

മുംബൈ: അനില്‍ അംബാനിയ്ക്ക് മുംബൈയിലെ റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം നഷ്ടമായി. സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്.

കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.

റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനിടെ പലഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കോവിഡ് വ്യാപനം മൂലം അടച്ചിട്ടപ്പോള്‍ ജീവനക്കാരില്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. അനില്‍ അംബാനി ഗ്രൂപ്പിന് ബാങ്കില്‍ 12,000 കോടിയിലേറെ ബാധ്യതായണുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved