ജ്യോതിഷത്തിലൂടെ പ്രതിദിനം നേടുന്നത് 5 ലക്ഷം രൂപ;ടെക്കി യുവാവിന്റേത് വേറിട്ട സംരംഭം

November 20, 2019 |
|
News

                  ജ്യോതിഷത്തിലൂടെ  പ്രതിദിനം നേടുന്നത് 5 ലക്ഷം രൂപ;ടെക്കി യുവാവിന്റേത് വേറിട്ട സംരംഭം

കൈ നോക്കി ഭാവി പ്രവചിക്കുന്ന ഒരാളുടെ വരുമാനം എത്രയായിരിക്കും? പരമാവധി ആയിരം രൂപാവരെയൊക്കെ സമ്പാദിക്കുമായിരിക്കും. അല്ലെങ്കില്‍ പ്രവചനകാര്യത്തില്‍ പ്രമുഖനായ ജ്യോതിഷിയാണെങ്കിലോ ? അയാളുടെ അടുത്ത് എത്ര പേര്‍ വന്നുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാല്‍ ജ്യോതിഷം പ്രൊഫഷണല്‍ ബിസിനസ്സായി കാണുന്ന ഒരു യുവാവ് ഒരു ദിവസം നേടുന്നത് അഞ്ച് ലക്ഷം രൂപയാണ്. പരമ്പരാഗത രീതിയില്‍ ചിന്തിക്കുന്ന ജ്യോതിഷികളെയൊക്കെ പിന്നിലാക്കി കുതിക്കുകയാണ് ഈ യുവാവിന്റെ അസ്‌ട്രോ ടോക്ക് ബിസിനസ്,

ദില്ലി സ്വദേശിയായ പുനീത് ഗുപ്ത ഒരു ടെക്കി യുവാവാണ്. ആഗോള ബാങ്കിലെ ജീവനക്കാരനായിരുന്നു ഇദേഹം. ഇതിനിടെ സ്വന്തമായി ഒരു സംരംഭം വേണമെന്ന സ്വപ്‌നം മനസിലുണ്ടായിരുന്നെങ്കിലും എന്താണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഒരു ടെക്കിയായ യുവാവ് ഒരിക്കലും ജ്യോതിഷത്തില്‍ സാധാരണഗതിയില്‍ വിശ്വസിക്കില്ല. എന്നാല്‍  ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന. അദേഹത്തിന്റെ കമ്പനിയിലെ സഹപ്രവര്‍ത്തക ഒരു ജ്യോതിഷി കൂടിയായിരുന്നു. അവര്‍ പുനീതിന്റെ ജന്മനക്ഷത്രവും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞ് ഭാവി പ്രവചിച്ചു.രണ്ട് വര്‍ഷം കൊണ്ട് നല്ലൊരു സംരംഭം ആരംഭിക്കുമെന്നും ഒപ്പമുള്ള പാട്ണര്‍ ഉടന്‍ വിട്ടുപോകുമെന്നും പ്രവചിച്ചു.പിന്നീട് പ്രവചനം അക്ഷരംപ്രതി സത്യമായി. ഒപ്പമുള്ള പാട്ണര്‍ ഉപേക്ഷിച്ച് പോയതോടെ പുനീതിന് മാനസിമായി വളരെ പ്രതിസന്ധിയിലായി. ബിസിനസിലും പ്രതിസന്ധി നേരിട്ടു. അപ്പോഴാണ് തന്റെ സഹപ്രവര്‍ത്തകയുടെ പ്രവചനത്തെകുറിച്ച് ഓര്‍ത്തത്. 

 തന്റെ ഭാവി പ്രവചിച്ചതില്‍ വിശ്വസിക്കേണ്ടി വന്നു ഈ യുവാവിന്.  .പിന്നീടാണ് എന്തുകൊണ്ട് ജ്യോതിഷം ഒരു സംരംഭമാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.2017ല്‍ പുനീത് ജ്യോതിഷത്തിനായി ഒരു സ്റ്റാര്‍ട്ടപ്പ് തന്നെ തുടങ്ങി. അസ്‌ട്രോ ടോക്ക് എന്ന പേരില്‍ ടെക്‌നോളജി സപ്പോര്‍ട്ടുള്ള ഒരു സ്റ്റാര്‍ട്ടപ്പ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ജ്യോതിഷികളെയും വിിശ്വാസികളെയും ഒരുമിപ്പിക്കുന്ന ഒരു ടെക് പ്ലാറ്റ്‌ഫോം ആയിരുന്നു അത്.

ജീവിതം,വിവാഹം,കരിയര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവചനം നേടിയാല്‍ അത് സ്വകാര്യമായി തന്നെ സൂക്ഷിക്കാന്‍ തന്റെ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധിക്കുന്നുവെന്ന് പുനീത് പറയുന്നു. ഏതാനും ജ്യോതിഷികളും കുറച്ചുമാത്രം കസ്റ്റമേഴ്‌സുമായി തുടങ്ങിയ അസ്‌ട്രോ ടോക്കിന്ന് ഇന്ന് 350 ജ്യോതിഷികളുണ്ട്. ലക്ഷകണക്കിന് ആളുകളാണ് ഇന്ന് ഈ ടെക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. ഒരു ദിവസം മാത്രം അഞ്ചുലക്ഷം രൂപയാണ് പുനീത് തന്റെ സ്റ്റാര്‍ട്ടപ്പിലൂടെ സമ്പാദിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ക്ക് തങ്ങളുടെ ഭാവിപ്രവചനത്തിന് മികച്ച ജ്യോതിഷികളുമായി ബന്ധപ്പെടാനാകുന്നതാണ് ഈ ബിസിനസിന്റെ വിജയം.

Related Articles

© 2025 Financial Views. All Rights Reserved