കോവിഡ് വ്യാപന ഭീതി: നിക്ഷേപകന് നഷ്ടം 6 ലക്ഷം കോടി രൂപ

April 19, 2021 |
|
News

                  കോവിഡ് വ്യാപന ഭീതി: നിക്ഷേപകന് നഷ്ടം 6 ലക്ഷം കോടി രൂപ

കോവിഡ് വ്യാപന ഭീതിയില്‍ തിങ്കളാഴ്ച ഓഹരി വിപണി നേരിട്ട തകര്‍ച്ചയില്‍ നിക്ഷേപകന് നഷ്ടമായത് ആറ് ലക്ഷം കോടിയോളം രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം 5.82 ലക്ഷം കോടി രൂപയിടിഞ്ഞ് 199.89 ലക്ഷം കോടിയായി. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും തിരിച്ചടിനേരിട്ടു.

കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ 2.73 ലക്ഷംവര്‍ധനവുണ്ടായതാണ് വിപണിയെ പ്രതിരോധത്തിലാക്കിയത്. ഇതേതുടര്‍ന്ന് കനത്ത വില്പന സമ്മര്‍ദമാണ് വിപണി നേരിട്ടത്. സെന്‍സെക്സ് 1,470 പോയന്റോളം താഴെപ്പോയെങ്കിലും നേരിയതോതില്‍ തിരിച്ചുകയറിയത് ആശ്വാസമായി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകരും മടിച്ചുനില്‍ക്കുകയാണ്. സമീപഭാവിയില്‍ വിദേശ നിക്ഷേപത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved