
ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട്‌പോകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര മേഖലയെല്ലാം നിശ്ചലമായിരിക്കുകയാണ്. ലോകം ഇന്നേവരെ കാണാത്ത ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഭക്ഷ്യക്ഷാമം വരെ ലോകരാഷ്ട്രങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉത്പ്പാദന കേന്ദ്രങ്ങളും, വ്യാപാര മേഖലയും നിശ്ചലമാവുകയും, ബിസിനസ് ഇടപാടുകളിലുള്ള ഭീമമായ തളര്‍ച്ചയുമല്ലാം വിവിധ കമ്പനികളുടെ നിലനില്‍പ്പനെ തന്നെ ഒരുപക്ഷേ ബാധിച്ചേക്കാം. മനുഷ്യവംശത്തിന് തന്നെ ഭീതിയുണര്‍ത്തുന്ന അത്യന്തം മാരക വൈറസാണിതെന്നാണ് ലോകരാഗ്യ സംഘടനകള്‍ മുദ്രകുത്തിയത്. അതുകൊണ്ടാണല്ലോ, കോവിഡ്-19നെ മഹാരമാരിയായി പ്രഖ്യാപിച്ചത്.
ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം ഏറ്റവും വലിയ തളര്‍ച്ചയാണ് നേരിടുന്നത്. കഴിഞ്ഞ നാളുകളില്‍ തന്നെ നിക്ഷേപരുടെ ന്ഷ്ടം തന്നെ ഭീമവുമാണ്. ഇന്ന് വ്യാപാരം തുടങ്ങി മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 2,155 പോയിന്റ് താഴ്ന്ന് 26,714 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 487 പോയിന്റ് താഴ്ന്ന് 7,981 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. നിക്ഷേപകര്‍ക്ക് വ്യാപാരം തുടങ്ങി 15 മിനുട്ട്ുകൊണ്ട് മാത്രം നഷ്ടം വന്നത് 7.22 ലക്ഷം കോടി രൂപയോളമാണ്. നിലവില്‍ ഇന്ത്യയില്‍ മാത്രം കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 169 ആയെന്നാണ് റിപ്പോര്‍ട്ട്.
ആഗോള ഓഹരി വിണിയും നിലവില്‍ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഏഷ്യ-പസഫക് ഓഹരികളും ഇന്ന് തളര്‍ച്ചയിലായി. നിക്കി ഒരുശതമാനം ഇടിവ് രേഖപ്പെടുത്തി. ജപ്പാന്‍ ഓഹരി സൂചികയില്‍ അഞ്ച് ശതമാനവും ഇടിഞ്ഞ്. ലോകത്തെ നിക്ഷേപ വ്യാപാരംമെല്ലാം ഇപ്പോള്‍ തളര്‍ച്ചയാണ് നേരിടുന്നത്.
എന്നാല്‍ ആറ് മാസം വരെ ബിസിനസ് ഇടപാടുകളെല്ലാം നിശ്ചലമായേക്കും. ആറ് മാസം വരെ കൊറോണ വൈറസ് ആഘാതം മൂലം വരുമാനത്തില്‍ കുറവ് വരും. 2020 ബിസിന്‌സ ഇടപാടുകാര്‍ക്കും, ലോക സമ്പദ് വ്യവസ്ഥയ്ക്കും, മനുഷ്യരാശിക്കും തന്നെ ഏറ്റവും വലിയ അപകടമാകും വരുത്തിവെക്കുക. നിലവില്‍ കോവിഡ്-19 മൂലം ആഗോളതലത്തില്‍ 8000 ത്തില്‍പ്പരം ആളുകളുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ലോക കമ്പനി മേധാവികളുടെ വിലയിരുത്തല്‍ പ്രകാരം ഒരുവര്‍ഷത്തിന് ശേഷം സ്ഥിതിഗതികള്‍ പൂര്‍ണമായും തിരിച്ചുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള നേതൃ സംഘടനായ യംഗ് പ്രസിഡന്റ് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വിലയിരുത്തിയിട്ടുള്ളത്.
ബിസിനസ് മേഖലയിലെ യാത്രകളിലും നഷ്ടം വന്നേക്കും
കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചതോടെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഭീമമായ നഷ്ടം വരുത്താന്‍ കാരണം ചൈനയാണെന്നാണ് ഗ്ലോബല്‍ ബിസിനസ് ട്രാവല്‍ അസോസിയേഷന്‍ (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്. ഹോങ്കോങ്, ചൈന, തായ് വാന്‍, ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വന്‍തോതില്‍ നിശ്ചലമായി. എന്നാല്‍ ഫിബ്രുവരി മാസത്തില്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി. ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന് വരുന്ന നഷ്ടം 190.05 ബില്യണ്‍ ഡോളറായിരിക്കുകയും ചെയ്യും.
യുഎസില്‍ 22 ലക്ഷം പേരുടെ മരണമുണ്ടാകുമെന്ന പ്രചരണവും ചേര്‍ത്ത് പിടിച്ച് ലോക മാധ്യമങ്ങള്‍
യുഎസില്‍ 22 ലക്ഷം പേര്‍ മരിക്കുമെന്ന പ്രചരണവും, അഭ്യൂഹങ്ങളും ലോകജനതയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ പഠനം ലോക മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത് അത്യന്തം അപകടമുണ്ടാക്കുന്ന പ്രവണതയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇത്തരം വാര്‍ത്തകള്‍ മനുഷ്യന്റെ ജാഗ്രതയെ പോലും ഇല്ലാതാക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ. കൊവിഡ് 19 മൂലം യുഎസില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും ബ്രിട്ടനില്‍ കുറഞ്ഞത് 5 ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ബ്രിട്ടീഷ് പഠനസംഘത്തിന്റെ ഞെട്ടിക്കുന്ന പഠനം പുറത്ത്. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം.
1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളും ഈ പഠനം ശുപാര്‍ശ ചെയ്യുന്നു. കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് തിങ്കളാഴ്ച മുതല്‍ യുകെയില്‍ സാമൂഹികമായി അകലം പാലിക്കല്‍ (സോഷ്യല്‍ ഡിസ്റ്റന്‍സിങ്) ശക്തമായി നടപ്പാക്കിത്തുടങ്ങിയിരുന്നു. 70നു മുകളില്‍ പ്രായമുള്ളവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശിച്ചു. നേരത്തേ രോഗമെന്ന് സംശയമുള്ളവരെ മാത്രമായിരുന്നു ഐസൊലേറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടപ്പാക്കാന്‍ ആരംഭിച്ചു.
ദുഷ്‌കരമായ കാലഘട്ടമാണ് മുന്നിലുള്ളതെന്നും പരിണിതഫലം ഗൗരവകരമാണെന്നും സംഘത്തിലുണ്ടായിരുന്ന കോളജിലെ ഗ്ലോബല്‍ ഹെല്‍ത്ത് എപിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബണ്‍ പറഞ്ഞു. ഈ പഠനറിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടര്‍നടപടികള്‍ എടുത്തത്.
സാമൂഹ്യമായും സാമ്പത്തികമായും വലിയ സമ്മര്‍ദ്ദമാണ് ഈ പ്രതിസന്ധി യുകെയ്ക്ക് മേല്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് നീല്‍ ഫെര്‍ഗൂസണൊപ്പം പഠനത്തില്‍ പങ്കാളിയായ, ഇംപീരിയല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി പ്രൊഫസറായ അസ്ര ഗാനി പറയുന്നു. കൂടുതല്‍ ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് ഗ്ലോബല്‍ ഹെല്‍ത്ത് എപ്പിഡെമോളജി വിദഗ്ധന്‍ ടിം കോള്‍ബേണ്‍ പറഞ്ഞു. ഈ പഠനറിപ്പോര്‍ട്ട് കൊറോണയെ നേരിടുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനം മാറ്റാനിടയാക്കിയിട്ടുണ്ട്. ബ്രീട്ടിഷ് ഗവണ്‍മെന്റ് മതിയായ ഗൗരവത്തോടെ കൊറോണയെ കണ്ട് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പരാതി ആരോഗ്യവിദഗ്ദ്ധര്‍ക്കുണ്ട്. ഇറ്റലിയും ഫ്രാന്‍സും സ്പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോളാണിത്.
അമേരിക്കയില്‍ അടിയന്തരാവസ്ഥയും/ ട്രംപിന്റെ കച്ചവടവും
ആഗോളതലത്തില്‍ കൊറോണ വൈറസ് വന്‍തോതില്‍ പടരുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ചില മുതലെടുപ്പ് ശ്രമങ്ങള്‍ നടത്തുകയാണ്. കൊറോണയെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പിക്കുന്ന ജര്‍മ്മന്‍ കമ്പനിയെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. ജര്‍മനിയിലെ ടുബിന്‍ജെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുയര്‍ വാക് എന്ന ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെയാണ് ട്രംപ് സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നത്. എന്നാല്‍ ട്രംപിന്റെ നീക്കവുമായി ബന്ധപ്പെട്ട് കമ്പനി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. കൊറോണയ്‌ക്കെതിരേയുള്ള വാക്‌സിന്‍ വികസിപ്പിക്കുകന്ന ഘട്ടത്തിലാണ് കമ്പനിയെ മൊത്തമായി വിലക്ക് വാങ്ങാന്‍ അമേരിക്കന്‍ കോടീശ്വരനും, പസിഡന്റുമായ ഡൊനാള്‍ഡ് ട്രംപ് കച്ചവടമുറപ്പിക്കാനുള്ള നീക്കം നടത്തുന്നത്.
എന്നാല്‍ ജര്‍മ്മന്‍ കമ്പനി വികസിപ്പിക്കുന്ന വാക്‌സിന്റെ എക്‌സ്‌ക്ലൂസീവ് റൈറ്റ് സ്വന്തമാക്കാന്‍ പ്രസിഡന്റ് ട്രംപ് ഒരു ബില്യന്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. ജര്‍മനിയിലെ ഇക്കോണമി മന്ത്രി പീറ്റര്‍ ആള്‍ട്ട് മേയറുടെ പ്രസ്താവന ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊറോണ ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ കച്ചവടവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ ട്രംപിന് നേരെ ഉയര്‍ന്നുവരുന്ന ആക്ഷേപം.
കൊറോണയെ നേരിടാന്‍ ലോകത്തിലെ ഏറ്റവും സാമ്പത്തിക ശക്തിയായ അമേരിക്കയും രംഗത്തെത്തി. അമേരിക്കയില്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. യുഎസിലേക്ക് യൂറോപ്പില്‍ നിന്നുള്ള യാത്രകള്‍ക്കെല്ലാം ട്രംപ് നിരോധമേര്‍പ്പെടുത്തിയിരുന്നു.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50 ബില്യണ്‍ യു.എസ് ഡാളര്‍ അനുവദിക്കുമെന്നും ഡോനാള്‍ഡ് ട്രംപ് വ്യക്തമാക്കി. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ അമേരിക്കയില്‍ കൂടുതല്‍ ജാഗ്രതയാണ് ഉണ്ടായിട്ടുള്ളത്.
അടുത്ത എട്ടാഴ്ചകള്‍ നിര്‍ണായകമാണ്. നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാന്‍ വൈകിയതില്‍ ട്രംപ് ഭരണകൂടത്തിനു നേര്‍ക്ക് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.