ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിവ വഴി പണം കൈമാറാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ അനുമതി

April 07, 2021 |
|
News

                  ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിവ വഴി പണം കൈമാറാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ അനുമതി

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) എന്നിവ വഴി പണം കൈമാറാന്‍ ബാങ്കിതര ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ അനുമതി നല്‍കി. വായ്പാവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ബാങ്കുകള്‍ക്കുമാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്. ഇതോടെ പേ ടിഎം, ഫോണ്‍ പേ പോലുള്ള വാലറ്റുകള്‍ക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റുവാലറ്റുകളിലേയ്ക്കോ യിപിഐ സംവിധാനമില്ലാതെ തന്നെ പണം കൈമാറാന്‍ കഴിയും.

പ്രീ പെയ്ഡ് കാര്‍ഡ്, എടിഎം ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് മറ്റൊരു വാലറ്റിലേയ്ക്ക് പണം കൈമാറാനും ഇതോടെ കഴിയും. പേയ്മെന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലന്‍സ് പരിധി രണ്ടുലക്ഷമായും ആര്‍ബിഐ ഉയര്‍ത്തി. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved