
തിരുവനന്തപുരം: വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി റബറിന്റെ സംഭരണ വില 150 രൂപയില്‍ നിന്ന് 170 ആക്കി ധനവകുപ്പ് ഉത്തരവിറക്കി. ബജറ്റില്‍ ഇതു പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 1 മുതലാണു പ്രാബല്യം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങാതിരിക്കാനാണ് ഇത്ര നേരത്തേ ഉത്തരവിറക്കിയത്. റബറിന്റെ വില എത്ര താഴ്ന്നാലും 170 രൂപയിലേക്ക് എത്തിക്കാന്‍ എത്ര രൂപ കൂടി വേണോ, അത്രയും സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നതാണു പദ്ധതി.