
കോട്ടയം: രാജ്യാന്തര വില ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയിലും റബര്‍ വില ഉയരുന്നു. ഇന്നലെ ഇന്ത്യന്‍ റബര്‍ വില കിലോയ്ക്ക് 156 രൂപയായി. റബര്‍ പാല്‍ വില കിലോയ്ക്ക് 105 രൂപയാണ്. കഴിഞ്ഞയാഴ്ച റബര്‍ വില 154 ആയി താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയില്‍ വില 160 രൂപയില്‍ നിന്നു 173 രൂപയായി ഉയര്‍ന്നു.
സാമ്പത്തിക രംഗം മെച്ചപ്പെട്ടതാണു രാജ്യാന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. മഴ തുടങ്ങിയതോടെ ഉല്‍പാദനം കുറയുകയും ആഭ്യന്തര വിപണിയില്‍ റബറിന് ആവശ്യക്കാര്‍ കൂടുകയും ചെതു. ഇതാണ് വില ഉയരാന്‍ കാരണമെന്നു റബര്‍ ബോര്‍ഡ് വക്താക്കള്‍ അറിയിച്ചു.