
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ മേധാവി രംഗത്ത്. എയര്‍ ഇന്ത്യ സര്‍വീസ് അവസാനിപ്പിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എയര്‍ ഇന്ത്യാ മേധാവി വി അശ്വനി ലോഹാനി. എയര്‍ ഇന്ത്യ സര്‍വീസുകള്‍ അവസാനിപ്പിച്ച് ഓഹരികള്‍ വിറ്റഴിക്കുമെന്ന വാര്‍ത്തകോളും അശ്വിനി ലോഹാനി നിഷേധിച്ചു. എയര്‍ ഇന്ത്യ സര്‍വീസുകള്‍ അവസാനിപ്പുമെന്ന എല്ലാ വാര്‍ത്തകളും അിടിസ്ഥാന രഹിതമാണെന്നാണ് കമ്പനി മേധാവി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
എയര്‍ ഇന്ത്യ ഇനിയും ഉയരത്തില്‍ പറക്കുകയും, മുന്‍പിലെത്തുകയും ചെയ്യും. യാത്രക്കാര്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ ആശങ്കകള്‍ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നാണെന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. നിലനില്‍പ്പിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം എയര്‍ ഇന്ത്യ മാനേജ്മെന്റ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഏക പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കടബാധ്യത മൂലം പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണിപ്പോള്‍ കമ്പനി. എന്നാലിപ്പോള്‍ സ്വകാര്യവത്ക്കരണം ശക്തമാക്കി കമ്പനിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ഒരോ വര്‍ഷം കഴിയുമ്പോന്തോറും കമ്പനി ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, മറ്റ് അടിസ്ഥാന ചിലവുകള്‍ക്കും വേണ്ടി എയര്‍ ഇന്ത്യക്ക് ഭീമമായ തുകയാണ് നീക്കിവെക്കേണ്ടി വരുന്നത്.
എന്നാലിപ്പോള്‍ സ്വകാര്യവത്ക്കരണം പൂര്‍ത്തിയാകുന്നത് വരെ പ്രവര്‍ത്തനം നിലനിര്‍ത്തുമെന്ന് വ്യോമയാന വകുപ്പ് ഹര്‍ദീപ് സിംഗ് പുരി എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി. എയര്‍ലൈനിലെ വിവിധ യൂണിയന്‍ നേതാക്കളുമായും സംഘനകളുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയുടെ ഉറപ്പ്. അതേസമയം എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തെ ജീവനക്കാരുടെ സംഘടന എതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം വ്യാഴാഴ്ച്ച നടന്ന യോഗത്തില്‍ സ്വകാര്യവത്ക്കരണത്തിനെതിരെ ജീവനക്കാരുടെ എല്ലാ യൂണിയനുകളും എതിര്‍ത്തുവെന്ന് ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് വ്യക്തമാക്കി.
അതേസമയം എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം തുടരണമെങ്കില്‍ സ്വകാര്യവത്ക്കരണം അത്യവശ്യമാണെന്നും ഇല്ലെങ്കില്‍ കമ്പനി തന്നെ പൂട്ടിപ്പോകേണ്ട അവസ്ഥിലേക്ക് നീങ്ങിയേക്കും. സ്വകാര്യവ്തക്കരണം നടപ്പിലാക്കാനായില്ലെങ്കില്‍ എയര്‍ ഇന്ത്യ ജൂണില്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കമ്പനി അധികൃതര്‍ ഒന്നടങ്കം വ്യക്തമാക്കുന്നത്. അതേസമയം ജെറ്റ് എയര്‍വെയ്സിന് പിന്നാലെ എയര്‍ ഇന്ത്യയും അടച്ചുപൂട്ടുമ്പോള്‍ ഇന്ത്യന്‍ വ്യോമയാന മേഖല ഏറ്റവും വലിയ പ്രതിസന്ധിയാകും അഭീമുഖീകരിക്കുക. എയര്‍ ഇന്ത്യയില്‍ 100 ശതമാനം സ്വകാര്യവത്ക്കരണം നടപ്പിലാക്കി കമ്പനിയെ ശ്കതിപ്പെടുത്താനുള്ള നീക്കത്തിലാപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
എന്നാല്‍ സര്‍ക്കാര്‍ പൂര്‍ണമായും മൂലധന ക്രമീകരണങ്ങള്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ പുതിയ ക്രമീകരണങ്ങളോടെയും വായ്പാ സഹായത്തോടെയുമാണ് കമ്പനി മുന്‍പോട്ടുപോകുന്നത്. അതേസമയം എയര്‍ ഇന്ത്യ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളവും ആനുകൂല്യവും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എയര്‍ ഇന്ത്യയുടെ കടബാധ്യതയ്ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ നടത്തിയേക്കും. അതേസമയം എയര്‍ ഇന്ത്യയുടെ കടവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ലഘൂകരിക്കാനും, നിക്ഷേപകര്‍ക്ക് കൂടുതല്‍ അനുകൂലമായ വ്യവസ്ഥകള്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയേക്കും. കമ്പനിയുടെ 11 ബില്യണ്‍ ഡോളര്‍ വരുന്ന കടമാണ് നിക്ഷേപകരെ എയര്‍ ഇന്ത്യയില്‍ നിന്ന് പിന്തിരിപ്പിക്കുന്ന മുഖ്യഘടകം.
എന്നാല്‍ എയര്‍ ഇന്ത്യയുടെ പകുതിയോളം കടബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ 30000 കോടി രൂപയുടെ കടബാധ്യതയാണ് സ്വകാര്യ നിക്ഷേപകരുടെ മേല്‍ ഉണ്ടാവുക. ഏകദേശം 50000 കോടി രൂപയിലധികം കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ജീവനക്കാരുടെ ശമ്പളത്തിനും, വ്യോമയാന ഇ്ന്ധനത്തിനും വേണ്ടി കമ്പനിക്ക് ഭീമമായ തുകയാണ് ചിലവിനത്തില്‍ മാത്രം വരുന്നത്. എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ സാ്മ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടൈത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ അല്‍പ്പം കടം ഏറ്റെടുത്ത് കമ്പനിയെ ശക്തിപ്പെട്തുക എന്നതാണ് ലക്ഷ്യം.