
കൊച്ചി: റൂപെയും ആര്‍ബിഎല്‍ ബാങ്കുമായി ചേര്‍ന്ന് പേനിയര്‍ബൈയുടെ സഹകരണത്തോടെ ഇന്ത്യയിലെ വ്യാപാരികള്‍ക്കായി പുതിയ പേയ്‌മെന്റ് മാര്‍ഗമായി 'റൂപെ പിഒഎസ്' അവതരിപ്പിക്കുന്നു. പദ്ധതി എന്‍പിസിഐ പ്രഖ്യാപിച്ചു. റൂപ്പെ പിഒഎസ് വ്യാപാരികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ പിഒഎസ് ടെര്‍മിനലുകളായി മാറ്റും. വ്യാപാരികള്‍ക്ക് 5000 രൂപ വരെയുള്ള പേയ്‌മെന്റുകള്‍ ഇനി വെറുമൊരു ടാപ്പില്‍ എന്‍എഫ്‌സി സാധ്യമായ മൊബൈല്‍ ഫോണുകളിലൂടെ നടത്താം. റൂപെ കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്പര്‍ശന രഹിതമായി ഇടപാടുകള്‍ നടത്താം.
അധികമായി മൂലധനമൊന്നും ഇല്ലാതെയാണ് റൂപെ പിഒഎസ് വ്യാപാരികള്‍ക്ക് കാര്യക്ഷമമായ അടിസ്ഥാനസൗകര്യമൊരുക്കുന്നത്. ഈ സവിശേഷ സംവിധാനത്തിലൂടെ ദശലക്ഷക്കണക്കിന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സാങ്കേതികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഇന്ത്യന്‍ എംഎസ്എംഇകള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. വ്യാപാരികള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പേനിയര്‍ബൈ ആപ്പ് അപ്‌ഡേറ്റ് ചെയ്ത് പേയ്‌മെന്റ് സ്വീകരിക്കുന്ന ടെര്‍മിനലുകളാക്കി മാറ്റാം. റൂപെ പിഒഎസിലൂടെ ഉള്‍പ്രദേശത്തുള്ള പ്രാദേശിക സ്റ്റോറുകള്‍ക്ക് പോലും സ്മാര്‍ട്ട്‌ഫോണിലൂടെ സ്പര്‍ശന രഹിത ഇടപാടുകള്‍ നടത്താം.
പൈലറ്റായി റൂപെ പിഒഎസിലൂടെ റൂപെ എന്‍സിഎംസിയുടെ ഓഫ്‌ലൈന്‍ ഇടപാടുകളും സ്വീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. അതോടെ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും കാര്‍ഡ് പേയ്‌മെന്റ് സാധ്യമാകും. 200 രൂപയില്‍ താഴെയുള്ള പേയ്‌മെന്റുകള്‍ക്ക് പ്രത്യേക അനുമതിയൊന്നും വേണ്ടാത്തതിനാല്‍ പണം കൈമാറുന്ന പോലെ തന്നെയാകും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഷോപ്പിങ് അനുഭവം പകരും.