
കോവിഡ്-19 ഓഹരി വിപണിയെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. മുംബൈ ഓാഹരി സൂചികയായ സെന്ഡസെക്‌സ് 500 പോയിന്‍്‌റ് വരെ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഓഹരി വിപണിയിലെ കനത്ത വില്പന സമ്മര്‍ദവും വിപണിയില്‍നിന്ന് സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കാനുള്ള തീരുമാനത്തെതുടര്‍ന്ന് കടപ്പത്ര ആദായം വര്‍ധിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു.ഡോളറിനെതിരെ രൂപയുടെ മൂല്യം 76.11 ആയി. ചൊവാഴ്ച മൂല്യം 75.60 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതായിരുന്നു.
വാര്‍ഷിക അവധിയായതിനാല്‍ ഏപ്രില്‍ ഒന്നിനും രാംനവമി പ്രമാണിച്ച് രണ്ടിനും ഫോറക്സ് വിപണികള്‍ക്കും ബാങ്കുകള്‍ക്കും അവധിയായിരുന്നു. തുടര്‍ന്ന് വിപണി സജീവമായപ്പോഴാണ് രൂപയുടെ നിലവാരത്തെ ബാധിച്ചത്.
വിദേശ നിക്ഷേപകരുടെ കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് സെന്‍സെക്സ് വെള്ളിയാഴ്ച 500ഓളം പോയന്റ് ഇടിഞ്ഞു. മാര്‍ച്ച്മാസത്തില്‍ റെക്കോഡ് തുകയാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരികള്‍ വിറ്റഴിച്ച് കൊണ്ടുപോയത്.