
മുംബൈ: ഫെബ്രുവരി 12 വെള്ളിയാഴ്ച വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് നേട്ടം. വ്യാപാരം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 12 പൈസ നേട്ടത്തോടെ 72.75 എന്ന നിലയിലെത്തി. മെച്ചപ്പെട്ട ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോര്‍ട്ടും വ്യാവസായിക ഉല്‍പാദന റിപ്പോര്‍ട്ടുകളും വിദേശ മൂലധന വരവില്‍ മുന്നേറ്റമുണ്ടായതും ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്തി.
ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ ഇന്ത്യന്‍ കറന്‍സി ഡോളറിനെതിരെ 72.79 എന്ന നിലയിലാണ് വ്യാപാരത്തിലേക്ക് കടന്നത്. ഇന്‍ട്രാ ഡേയിലെ ഉയര്‍ന്ന നിരക്കായ 72.75 ലേക്ക് എത്തി. ഇടയ്ക്ക് 72.83 എന്ന താഴ്ന്ന നിലയിലും വ്യാപാരം നടന്നു. ഒടുവില്‍ അമേരിക്കന്‍ കറന്‍സിക്കെതിരെ രൂപ 72.75 ല്‍ ക്ലോസ് ചെയ്തു, മുമ്പത്തെ ക്ലോസിംഗ് നിരക്കില്‍ നിന്ന് 12 പൈസ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഫെബ്രുവരി 11 വ്യാഴാഴ്ച ആഭ്യന്തര യൂണിറ്റ് 72.87 എന്ന നിലയിലായിരുന്നു.