
മുംബൈ: രാജ്യത്തെ സമ്പദ്ഘടന തിരിച്ചു വരുന്നതിന്റെ പ്രതിഫലനമായി രൂപയുടെ മൂല്യം കുതിച്ചു. ഓഹരി സൂചികകള്‍ മൂന്നു മാസത്തെ ഉയരത്തിലെത്തിയതാണ് രൂപയ്ക്ക് കരുത്തായത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 75.01 നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. താമസിയാതെ മൂല്യം 74 രൂപയിലേയ്ക്ക് തിരിച്ചുകയറുമെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ മറ്റ് ഏഷ്യന്‍ കറന്‍സികളും നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ ചൊവാഴ്ചമാത്രം രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 7,498.29 കോടി രൂപയാണ്.