
വെനസ്വേലയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനം എടുത്തേക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രൂപയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നത്. അമേരിക്ക വെനസ്വേലയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വശളാകുന്നതിന് കാരണമായിരുന്നു. ലോക രാജ്യങ്ങളോട് അമേരിക്ക വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. അതേസമയം ഇന്ത്യയുമായി എണ്ണ കരാറില്‍ ഏര്‍പ്പെടാന്‍ വെനസ്വേല സര്‍ക്കാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നത്.
നിക്കോളാസ് മഡ്‌റോ രാജിവെക്കാതെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കില്ലെന്നാണ് അമേരിക്ക പറയുന്നത്. സ്വയം പ്രഖ്യാപിത പ്രസിഡന്റിനെ പിരിച്ചുവിട്ട് പുതിയ പ്രസിഡന്റിനെ നിയമിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതേസമയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം വശളായ സ്ഥിതിക്ക് വെനസ്വേലയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്‌തേക്കും. അമേരിക്കയുടെ പക്ഷം ഇന്ത്യ ചേരില്ലെന്നാണ് സൂചന.
നിലവില്‍ വെനസ്വേലയില്‍ നിന്ന് ഇന്ത്യ 300,000 ബാരല്‍എണ്ണയാണ് പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്. ഇത് രൂപയിലൂടെ ഇടാപാട് നടത്തി വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ഇന്ത്യയില്‍ നിന്ന് വെനസ്വേലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ വലിയെ ഇടിവ് സംഭവിച്ചിചിട്ടുണ്ട്. മരുന്ന് ഉത്പന്നങ്ങളിലാണ് വെനസ്വേലയിലേക്കുള്ള കയറ്റുമതി കുറഞ്ഞത്. വെനസ്വേലയിലെ ആഭ്യന്തര പ്രശ്‌നങ്ങളും അമേരിക്ക വെനസ്വേലയ്ക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധവുമാണ് ഇതിന് കാരണം. സാമ്പത്തിക സ്ഥിതി വശളായാല്‍ വെനസ്വേലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വ്യാപാരം കൂടുതല്‍ വശളാകും.