
ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ ഭരണ കാലയളവില്‍ ആയുധ ഇറക്കുമതിയില്‍ വന്‍ കുറവാണ് വന്നിട്ടുള്ളതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തിലാണ് വന്‍ കുറവ് വന്നിട്ടുള്ളത്. 2009 മുതല്‍ 2018 വരെ റഷ്യന്‍ ആയുധ ഇറക്കുമതിയില്‍ 42 ശതമാനം കുറവുണ്ടായി. സ്റ്റോക്ക് ഹോം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
യുപിഎ സര്‍ക്കാറിന്റെ കാലത്ത് 76 ശതമാനം ആയുധമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. എന്നാലത് 58 ശതമാനമായി ചുരുങ്ങുകയും ചെയ്തുവന്നാണ് സ്‌റ്റോക്ക് ഹോം നടത്തിയ പഠന റിപ്പോര്‍ട്ടിലൂടെ പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറഞ്ഞുവമെങ്കിലും ലോകത്തില്‍ ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടകയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. അതേസമയം ചൈന ആയുധ കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
ആയുധ വ്യാപാരത്തിലൂടെ ചൈന സാമ്പത്തിക ശക്തിയായി മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ചൈന ആയുധ വ്യാപാരത്തില്‍ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ആയുധ വ്യാപാരമാണ് ഇന്ത്യയുടെ ആയുധ ഇറക്കുമതി വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം. അമേരിക്ക പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കി സഹായിച്ചാല്‍ ഇന്ത്യക്കെതിരെ അത് പ്രയോഗിക്കുമെന്നും അത് ഇന്ത്യക്ക് ഭീഷണിയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ ആയുധ സംഭരണ ശേഷി വര്‍ധിപ്പിച്ച് ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ചൈനയുമായിട്ടാണ് പാകിസ്ഥാന് ആയുധ ഇടപാടുള്ളത്.
അതേസമയം ആയുധ വ്യപാരത്തില്‍ ജര്‍മ്മനി നാലാം സ്ഥാനത്താണുള്ളത്. അമേരിക്കയാണ് ആയുധങ്ങള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യം. സ്‌റ്റോക്ക് ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ആയുധ വ്യാപാരത്തില്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2014 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ ആയുധ വ്യാപാരത്തില്‍ ആഗോളതലത്തില്‍ 7.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്ക കഴിഞ്ഞാല്‍ റഷ്യയും ഫ്രാന്‍സുമാണ് ആയുധ വ്യാപരത്തില്‍ മുന്‍പന്തിയിലുള്ള രാജ്യം. ആയുധ വ്യാപാരത്തിലൂടെ വന്‍ സാമ്പത്തിക വളര്‍ച്ചയാണ് അമേരിക്ക നേടിയിട്ടുള്ളത്. മുങ്ങിക്കപലുകളടക്കമുള്ള ആയുധ വ്യാപാരത്തിലാണ് ജര്‍മ്മനി നാലാം സ്ഥനത്ത് ഇടംപിടിച്ചത്. ഇസ്രായീല്‍ അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ജര്‍മ്മനി ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.