
ശബരിമല ഈ സീസണില്‍ റെക്കോര്‍ഡ് വരുമാനം നേടി. 104.72 കോടിരൂപയാണ് തീര്‍ത്ഥാടന സീസണില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. 104.72 കോടിരൂപയുടെ വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 40 കോടിരൂപയുടെ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. 28 ദിവസത്തെ വരുമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 28 ദിവസത്തെ കണക്കുകള്‍ പരിസോധിച്ചാല്‍ 64 കോടി 16 ലക്ഷം രൂപയായിരുന്നു ആകെ ലഭിച്ചിരുന്നത്. അരവണവില്‍പ്പനയിലൂടെയാണ് ഇത്തവണ കൂടുതല്‍ വരുമാനം നേടാന്‍ സാധിച്ചത്. 43കോടി 41 ലക്ഷം രൂപ അരവണവിറ്റ് നേടിയപ്പോള്‍ കാണിക്കയായി 35.58 കോടിരൂപയാണ് ലഭിച്ചത്. പത്ത് കോടിയുടെ വര്‍ധനവാണ് കാണിക്കവരുമാനത്തില്‍ ഇത്തവണ ഉണ്ടായത്.
അപ്പം വില്‍പ്പനയിലൂടെ 6.45 കോടിരൂപയും മുറിവാടകയായി 1.86 കോടിരൂപയും ലഭിച്ചിട്ടുണ്ട്. അതേസമയം സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില്‍ നിലവില്‍ അഞ്ച് കോടിയുടെ നാണയങ്ങളാണ് എണ്ണാതെ കിടക്കുന്നത്. കാണിക്കവരവ് കൂടിയതോടെ ദിവസവും ലഭിക്കുന്ന നാണയത്തിന്റെ ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നും ദേവസ്വം ഭണ്ഡാരത്തില്‍ നാണയങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത്തവണ തിരുപ്പതിക്ഷേത്രത്തിന് സമാനമായി തൂക്കിനോക്കി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.