
ന്യൂഡല്‍ഹി: ഫ്‌ളിപ്പ് കാര്‍ട്ടിന്റെ മുഖ്യ സ്ഥാപകനായ സച്ചിന്‍ ബെന്‍സാല്‍ 699 കോടി രൂപ ആദായ വകുപ്പിന് നല്‍കി. മണികണ്‍ട്രോളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. യുഎസ് റീട്ടെയ്‌ലര്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് ഫ്‌ളിപ്പ്കാര്‍ട്ട് വിറ്റപ്പോള്‍ ലഭിച്ച വരുമാനത്തന്റെ ഒരു പങ്കാണിത്.
ഈ തുകയാണ് മുന്‍കൂര്‍ നികുതിയായി ആദായ വകുപ്പിന് സച്ചിന്‍ ബെന്‍സാല്‍ നല്‍കിയത്. ഓഹരിയുടെ തുക കമ്പനി പുറത്ത് വിടണമെന്ന് നേരത്തെ ആദായ വകുപ്പ് ഫ്‌ളിപ്പ് കാര്‍ട്ടിനോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.