
ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരില്‍ ഒരാളായ സച്ചിന്‍ സെന്‍സാല്‍ പുതിയ ചുവടുകള്‍ വെക്കുകയാണ്. സച്ചിന്‍ ബെന്‍സാല ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ മേഖലയിലേക്കാണ് പുതിയ കാല്‍വെപ്പ് നടത്തുന്നത്. പുതിയ പദ്ധതിയിലൂടെ രാജ്യത്തെ രാജ്യത്തെ ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ അസവരങ്ങള്‍ പ്രയോഗിക്കുന്നതിന് സാമ്പത്തിക വിഗദ്ധരുമായി സച്ചിന്‍ ബെന്‍സാല്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാമ്പത്തിക വളര്‍ച്ച അതിവേദം കൈവരിക്കുന്ന ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ കൂടുതല്‍ സാധ്യതകളാണ് ബെന്‍സ്വാല കാണുന്നത്. രാജ്യത്ത് ഒരു കൊമേഴ്ഷ്യല്‍ ബാങ്കിങ് സംവിധാന തുടങ്ങാനുള്ള പദ്ധതിയാണ് ബെന്‍സാല്‍ നടത്തുന്നതെന്നാ്ണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണിപ്പോള്‍ നടത്തുന്നത്.
അതേസമയം ആര്‍ബിഐയുടെ നിലവിലെ നിയമം അനുസരിച്ച് പ്രോട്ടര്‍മാര്‍ക്ക് കുറഞ്ഞത് 500 കോടി രൂപയുടെ ഓഹരികള്‍ ഉണ്ടാകല്‍ നിര്‍ബന്ധമാണ്. കുറഞ്ഞത് 10 വര്‍ഷമെങ്കിലും ബിസിനസ് രംഗത്ത് പ്രവര്‍ത്തി പരിചയവും ഉണ്ടാകണം.