മാവന്‍ഹൈവ് ഇനി ബന്‍സാലിന്റെ നവി ടെക്‌നോളജീസിന്റെ സ്വന്തം; ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി

December 28, 2019 |
|
News

                  മാവന്‍ഹൈവ് ഇനി ബന്‍സാലിന്റെ നവി ടെക്‌നോളജീസിന്റെ സ്വന്തം; ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി

ബംഗളുരു: സച്ചിന്‍ ബന്‍സാലിന്റെ ഉടമസ്ഥതയിലുള്ള നവി ടെക്‌നോളജീസ്, ടെക്‌നോളജി കണ്‍സള്‍ട്ടിങ് സ്ഥാപനമായ മാവന്‍ഹൈവിനെ ഏറ്റെടുത്തു.സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വാഗ്ദാനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കല്‍. സോഫ്റ്റ് വെയര്‍ ഡവലപ്പ്‌മെന്റ് ,സിസ്റ്റം അസംബ്ലിങ്,ഡാറ്റാ അനലറ്റിക്‌സ്,ഉല്‍പ്പന്ന വികസനം എന്നിവയില്‍ ക്ലയന്റുകളെ സഹായിക്കുക എന്നിവയാണ് ബംഗളുരു ആസ്ഥാനമായുള്ള മാവന്‍ഹൈയുടെ ബിസിനസ്. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ട് ,ഗോജെക്,ഗ്രാസ് ഷോപ്പര്‍ അടക്കമുള്ള പ്രമുഖര്‍ക്ക് സാങ്കേതിക നിര്‍ദേശങ്ങള്‍ മാവന്‍ഹൈവ് നല്‍കിയിരുന്നു.

പുതിയ ഏറ്റെടുക്കലിലൂടെ തങ്ങളുടെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കാന്‍ കൂടിയാണ് നവി ടെക്‌നോളജീസ് ലക്ഷ്യമിടുന്നത്. അതേസമയം ഇടപാട് എത്ര രൂപയുടേതാണെന്ന് ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല. അതേസമയം മാവന്‍ഹൈവ് ഇനി സച്ചിന്‍ബന്‍സാലിന്റെ ഉടമസ്ഥതയിലുള്ള നവിയുടെ ഭാഗമായി മാറും. ഭവിന്‍ ജാവിയ,ആനന്ദ് കൃഷ്ണന്‍ എന്നിവരാണ് മാവന്‍ഹൈവിന്റെ സ്ഥാപകര്‍. 2012ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ രണ്ട് സ്ഥാപകര്‍ക്കും നേരത്തെ ആഗോള സോഫ്റ്റ് വെയര്‍ ഡെലിവറി,കണ്‍സള്‍ട്ടിങ് സ്ഥാപനമായ തോട്ട് വര്‍ക്ക്‌സിലെ ജീവനക്കാരായിരുന്നു. 

Read more topics: # Sachin Bansal, # mavenhive,

Related Articles

© 2025 Financial Views. All Rights Reserved