ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ സ്വര്‍ണ വായ്പാ മേള; സ്വര്‍ണ വായ്പകളുടെ ആകര്‍ഷകമായ പലിശ നിരക്കും ലഭ്യം

January 27, 2020 |
|
News

                  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ സ്വര്‍ണ വായ്പാ മേള; സ്വര്‍ണ വായ്പകളുടെ ആകര്‍ഷകമായ പലിശ നിരക്കും ലഭ്യം

കൊച്ചി: മികച്ച മുന്നേറ്റം  കാഴ്ചവെക്കുന്ന സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലെ ശാഖകളില്‍ സ്വര്‍ണ പണയ വായ്പാ മേളയ്ക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന സ്വര്‍ണ വായ്പകളാണ് ആകര്‍ഷകമായ പലിശ നിരക്കില്‍ വളരെ വേഗം സ്വന്തമാക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

പണയ ദിവസങ്ങള്‍ക്കു മാത്രമെ പലിശ ഈടാക്കുന്നുള്ളൂവെന്നതാണ് ഇസാഫിന്റെ ഈ ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതിയുടെ സവിശേഷത. സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍, അവധിയാഘോഷം, ആരോഗ്യരക്ഷ, ബിസിനസ്, ഭവന നിര്‍മാണം/നവീകരണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാകുന്നതാണ് ഇസാഫ് സ്വര്‍ണ വായ്പ. ഇന്ത്യയില്‍ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 35 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved