
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, എംപിമാർ എന്നിവരുടെ എല്ലാം ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായിരുന്നു. കോവിഡ് -19 വ്യാപനത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്. ഒരു വർഷത്തേക്ക് ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞത്. എന്നാൽ എംപിമാരുടെ പെൻഷനും അലവൻസും ബാധിക്കപ്പെടാതെ തുടരും. ലാഭിച്ച പണം ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്ക് പോകും.
രാജ്യത്തെ വിവിധ പദവികളിലുള്ള പ്രതിനിധികളുടെ ശമ്പളം
രാഷ്ട്രപതി - ₹500,000 (അടിസ്ഥാന ശമ്പളം), ₹350,000 ( 30% കുറയുമ്പോൾ)
ഉപരാഷ്ട്രപതി - ₹400,000 (അടിസ്ഥാന ശമ്പളം), ₹280,000 ( 30% കുറയുമ്പോൾ)
പ്രധാനമന്ത്രി - ₹200,000 (അടിസ്ഥാന ശമ്പളം), ₹160,000 ( 30% കുറയുമ്പോൾ)
ഗവർണർമാർ - ₹350,000 (അടിസ്ഥാന ശമ്പളം), ₹245,000 ( 30% കുറയുമ്പോൾ)
ചീഫ് ജസ്റ്റഇസ് ഓഫ് ഇന്ത്യ - ₹280,000 (അടിസ്ഥാന ശമ്പളം), ₹196,000 ( 30% കുറയുമ്പോൾ)
സുപ്രീം കോടതി ജഡ്ജിമാർ - ₹250,000 (അടിസ്ഥാന ശമ്പളം), ₹175,000 ( 30% കുറയുമ്പോൾ)
ചീഫ് ഇലക്ഷൻ കമ്മീഷണർ - ₹250,000 (അടിസ്ഥാന ശമ്പളം), ₹175,000 ( 30% കുറയുമ്പോൾ)
എംപിമാർ - ₹100,000 (അടിസ്ഥാന ശമ്പളം), ₹70,000 ( 30% കുറയുമ്പോൾ)
ഇന്ത്യയുടെ എക്സിക്യൂട്ടീവ് തലവനാണ് പ്രധാനമന്ത്രി. ഇന്ത്യൻ രാഷ്ട്രപതിയുടെയും മന്ത്രിസഭയുടെയും മുഖ്യ ഉപദേശകനാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 75 (6) ലെ വ്യവസ്ഥ അനുസരിച്ച് കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന പ്രധാനമന്ത്രിയുടെ ശമ്പളം പാർലമെന്റ് തീരുമാനിക്കുന്നു. കോവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ശമ്പളത്തിലും അലവന്‍സിലുമായി പ്രതിമാസം വരുന്ന ആകെ വെട്ടിക്കുറവ് 57000 രൂപ. ശമ്പളവും അലവന്‍സും ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ആണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
ഒരു ലക്ഷമായിരുന്ന ശമ്പളം 70,000 രൂപയായാണ് താഴുന്നത്. കൂടാതെ നിയോജകമണ്ഡലം അലവന്‍സ്, ഓഫീസ് അലവന്‍സ് എന്നിവയില്‍ നിന്നായി പ്രതിമാസം 27,000 രൂപയും വെട്ടിക്കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരും. ലോക്‌സഭയില്‍ 543 അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ 245 പേരും.
നിയോജകമണ്ഡലം അലവന്‍സ് പ്രതിമാസം 70,000 രൂപയില്‍ നിന്ന് 49,000 രൂപയായി കുറച്ചപ്പോള്‍ സ്റ്റേഷനറി, തപാല്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ചെലവ് അലവന്‍സ് പ്രതിമാസം 20,000 രൂപയില്‍ നിന്ന് 14,000 രൂപയായി താഴ്ത്തി. അതേസമയം, എംപിമാരുടെ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ക്കു പ്രതിമാസം അനുവദിച്ചിട്ടുള്ള 40,000 രൂപ വെട്ടിക്കുറച്ചിട്ടില്ല.
എംപിമാരുടെ ശമ്പളവും അലവന്‍സും 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ അംഗീകരിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ വെട്ടിക്കുറവ് പ്രാബല്യത്തില്‍ വന്നു.