
ന്യൂഡല്‍ഹി: ഒഹരി വില്‍പ്പനയിലൂടെ 85,000 കോടി രൂപ സമാഹരിച്ചെന്ന് കേന്ദ്രസര്‍ അവകാശപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 11,300 കോടി രൂപ അധികമെത്തിയതായി റിപ്പോര്‍ട്ട്. ബജറ്റ് തുകയേക്കാള്‍ അധികമാണിതെന്നാണ് വിലയിരുത്തല്‍. ഓഹരി വില്‍പ്പനയിലൂടെ വന്‍നേട്ടമാണ് കേന്ജദ്രസര്‍ക്കാറിനുണ്ടാക്കാന്‍ സാധിച്ചതിട്ടുള്ളത്.
അടുത്ത സാമ്പത്തിക വാര്‍ഷിക 100000 കോടി രൂപ ,മാഹരിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 700 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ തിരികെ വാങ്ങിയ ഓഹരിയിലും വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. തിരികെ വാങ്ങിയ ഓഹരി വില്‍പ്പനയിലൂടെ 10,600 കോടി രൂപയോളം സമാഹരിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റഴിക്കലിലൂടെ നേടിയ സല്ഥാപനങ്ങളുടെ കണക്കുകള്‍ ഇങ്ങനെയാണ്. MSTC, Ircon, RITES എന്നിവയുടെ ഓഹരി വില്‍പ്പനയിലൂടെ 1,929 കോടി രൂപയോളമാണഅ നേടിയത്. അതേസമയം കോള്‍ ഇന്ത്യാ എന്നിവയുടെ ഓഹരി വില്‍പനയിലൂടെ 5,218 കോടിയും ച ആക്‌സിസ് ബാങ്കിന്റെ എസ്ുയുടിഐ സെയില്‍ വില്‍പ്പനയിലൂടെ 5,379 കോടി രൂപയും നേടി.