സാല്‍മാന്‍ ഖാന്റെ സിനിമ ഇറങ്ങിയില്ലെങ്കിലും സാനിറ്റൈസര്‍ ഇറങ്ങി; പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍; ലക്ഷ്യം സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന വിപണി

May 25, 2020 |
|
News

                  സാല്‍മാന്‍ ഖാന്റെ സിനിമ ഇറങ്ങിയില്ലെങ്കിലും സാനിറ്റൈസര്‍ ഇറങ്ങി; പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍; ലക്ഷ്യം സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന വിപണി

പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സാല്‍മാന്‍ ഖാന്‍. പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുകയെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയില്‍ പറയുന്നു. ഫ്രഷ്(എഫ്ആര്‍എസ്എച്ച്) എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുക. ആദ്യം ഡിയോഡ്രന്റുകളാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും കണക്കിലെടുത്ത് സാനിറ്റൈസറുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.

72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക സൈറ്റിലൂടയാകും ലഭ്യമാകുക. പിന്നീട് റീട്ടെയില്‍ സ്റ്റോറുകളിലൂടെയും വില്‍പ്പനയെക്കെത്തും. ഫ്രഷിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 100 മില്ലി കുപ്പിയുടെ സാനിറ്റൈസറിന് 50 രൂപയാണ് വില. 500 മില്ലിയുടേതിന് 250 രൂപയും. കോമ്പോ ഓഫറില്‍ 10 ശതമാനംമുതല്‍ 20ശതമാനംവരെ കിഴിവുമുണ്ടാകും. ഭാവിയില്‍ പെര്‍ഫ്യൂമുകള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹത്തിന്റെ വീഡിയോ സന്ദേശത്തിലുണ്ട്.

സെലിബ്രിറ്റികളുടെ നേതൃത്വത്തിലുള്ള സൗന്ദര്യ ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായ സ്‌കാന്‍ഷ്യലുകളുമായുള്ള സംയുക്ത സംരംഭമാണ് ഫ്രഷ്. കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ ലാറ ദത്ത തന്റെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ 'ഏരിയാസ്' സയന്‍സല്‍സുമായി സഹകരിച്ച് പുറത്തിറക്കി. ഏരിയാസ് സാനിറ്റൈസര്‍ സ്‌പ്രേ, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. ചില്ലറ വില്‍പ്പന മേഖലയിലേക്കുള്ള സല്‍മാന്‍ ഖാന്റെ ആദ്യ ചുവടുവയ്പ്പല്ല ഇത്. 'ബീയിംഗ് ഹ്യൂമന്‍' എന്ന ബ്രാന്‍ഡിന് കീഴില്‍ വസ്ത്രങ്ങള്‍, ഫിറ്റ്‌നസ് ഉപകരണങ്ങള്‍, ഇ-സൈക്കിള്‍, ജ്വല്ലറി സ്‌പേസ് എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved