
റിയാദ്: ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയില്‍ നിന്ന് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അരാംകോയുടെ പ്രകൃതി വാതക സംഭരണ പദ്ധഥതിയുടെ കരാറായ (ഹാവിയാന്‍ ഉന്നയാഹ് ഗ്യാസ് റിസര്‍വോയര്‍ സ്റ്റോറേജ്) ന്റെ കരാര്‍ സാംസങ് എന്‍ജിനീറിംങ് സ്വന്തമാക്കി. വന്‍ പ്രകൃതിവാതക സംഭറണ ശാലയുടെ നിര്‍മ്മാണത്തിന് വലിയ കരാറാണ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുള്ളത്. ആവശ്യം കഴിഞ്ഞ അധികം ഉപയോഗിച്ച പ്രകൃതി വാതകം പുനരുപയോഗം ചെയ്യുന്ന സംഭറണ ശാലയുടെ നിര്‍മ്മാണമാകും സൗദി അരാംകോയുമായുള്ള പുതിയ കരാറിലൂടെ സാംസങ് എഞ്ചിനീയറിംഗ് ലക്ഷ്യമിടുക. ഇരുവിഭാഗം തമ്മിലുള്ളള കരാറിന് ഇക്കഴിഞ്ഞ ദിവസമാണ് തുടക്കംകുറിച്ചത്.
മാത്രമല്ല സൗദി അരാംകോയും, സാംസങ് എഞ്ചിനീറിങും തമ്മില്‍ ഏകദേശം 1.85 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് 260 കി.മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹവായി മേഖലയിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഏകദേശം 1500 മില്യണ്‍ സ്റ്റാന്റേര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന ഇഞ്ചക്ഷന്‍ ഗ്യാസും, പ്രതിദിനം 2000 മില്യണ്‍ ഘടന ശേഷിയുമുള്ള വാതക സംസ്‌ക്കരണ പ്ലാന്റുമാണ് സൗദി അരാംകോ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്.
പ്രകൃതി വാതകത്തിലൂടെ വന്‍ നേട്ടം കൊയ്യുക എന്നതാണ് പുതിയ സംഭരണ ശാലയുടെ നിര്‍മ്മാണത്തിലൂടെ സൗദി അരാംകോ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാരംഭ രൂപീകരണവുമായി ബന്ധപ്പെട്ട നടപടകള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അരാംകോ മുന്‍പോട്ട് വെച്ചത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, എഞ്ചിനീയറിംഗ് പ്രവര്‍ത്തനവും സാംസങ് നിര്‍വഹിക്കും. മാത്രമല്ല, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
പ്രകൃതി വാതക സംഭരണ ശാല നിര്‍മ്മാണത്തിലൂടെ സൗദിയുടെ തൊഴില്‍ സാഹചര്യവും സാമ്പത്തിക ഭദ്രതയും മെച്ചപ്പെടും. 2003 ല്‍ സാംസങ് എഞ്ചിനീയറിംഗ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം സൗദിയില്‍ എഞ്ചിനയറിംഗ് വിഭാഗത്തില്‍ 15 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 30 ഓളം പദ്ധതികള്‍ നടപ്പിലാക്കി പ്രവര്‍ത്തന പരിചയം സാംസങ് എഞ്ചിനീയറിംഗിനുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.