സാംസങിന്റെ ഉത്പാദനം ഇന്ത്യയില്‍ കുറച്ചു; കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുവ പിന്‍വലിക്കണമെന്നത് പ്രധാന ആവശ്യം

January 23, 2019 |
|
News

                  സാംസങിന്റെ ഉത്പാദനം ഇന്ത്യയില്‍ കുറച്ചു; കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുവ പിന്‍വലിക്കണമെന്നത് പ്രധാന ആവശ്യം

ഇന്ത്യയില്‍ സാംസങിന്റെ മൊബൈല്‍ ഫോണ്‍ ഉത്പാദനം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച അറിയിപ്പ് സാംസങ് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഡിസ്‌പ്ലോകളും ടച്ച് സ്‌ക്രീനും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണിതിന് കാരണം. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുവ പിന്‍വലിച്ചെങ്കില്‍ സാംസങ് ഇന്ത്യയിലെ മൊബൈല്‍ ഫോണിന്റെ ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗാലക്‌സി എസ്9, നോട്ട് 9 എന്നീ മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉത്പാനം നിര്‍ത്തുകയും ചെയ്യും. ഇന്ത്യയില്‍ സാംസങിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാതിരിക്കാന്‍ ഈ വിലക്കുകള്‍ ധാരാളമാണന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന തീരുമാനമാണ് സാംസങ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. 

അതേ സമയം  ഫ്രിബ്രുവരി മുതല്‍ സാംസങിന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരുന്നു. ഡച്ച്, ഡിസപ്ലേ ഇന്ത്യയില്‍ ഉത്പാദിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇത് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ 10 ശതമാനം തീരുവ കമ്പനികള്‍ നല്‍മമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവലിൂടെ പറഞ്ഞിരിക്കുന്നത്. ഇത്തരം ഉത്പങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ സര്‍ച്ചാര്‍ജ് 11 ശതമാനം കൂടി നികുതി നല്‍കേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം.  

 

Related Articles

© 2025 Financial Views. All Rights Reserved