
ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വന്‍ നിക്ഷേപത്തിന് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. കമ്പനി സാംസങ് വെഞ്ചര്‍ കോര്‍പറേഷനില്‍ നിന്ന് 7- 10 ഡോളര്‍ വരെ നിക്ഷേപം സ്വീകരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കൊണ്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാംസങ് വെഞ്ചര്‍ നിക്ഷേപിക്കാനൊരുങ്ങുന്ന ആകെ തുക ഏകദേശം 50 കോടി രൂപ മുതല്‍ 72 കോടി രൂപവരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വിഗ്ഗിയുടെ പുതിയ നിക്ഷേപ പദ്ധതിയനുസരിച്ചാണ് സാംസങ് വെഞ്ചര്‍ അടക്കമുള്ള കമ്പനികള്‍ വന്‍ തുക നിക്ഷേപിക്കാന്‍ തയ്യാറായിട്ടുള്ളത്.
നിലവില്‍ നാസ്പിയേഴ്‌സ് സ്വിഗ്ഗിയില്‍ 113 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ച്ച പുറത്തുവന്നിരുന്നു. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ നിക്ഷേപകരായ നാസ്പേഴ്സ് മാത്രമായി 100 മില്യണ്‍ നിക്ഷേപം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല കമ്പനിയുടെ പുതിയ നിക്ഷേപസമാഹരണം പ്രധാനമായും ലക്ഷ്യമിടുന്നത് 150 മില്യണ്‍ മൂലധന സമാഹരണത്തിന്റെ ഭാഗമായാണ്. അതേസമയം സ്വിഗ്ഗിയുടെ ആകെ മൂല്യം ഇതോടെ 3.6 ബില്യണ്‍ ഡോളറാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വിഗ്ഗിക്ക് പുറമെ സാംസങ് വെഞ്ചര്‍ ഇന്റര്‍ സിറ്റില്‍ സ്മാര്‍ട് ബസില്‍ 30 ബില്യണ്‍ ഡോളര്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്.
എന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നാസ്‌പേഴ്‌സിന് സ്വിഗ്ഗിയില്‍ 40.6 ശതമാനം ഓഹരിയും, ചൈനയുടെ മീറ്റുവാന്‍ കമ്പനിക്ക് 6.35 ശതമാനം ഓഹരിയാണുള്ളത്.