
മുഹൂര്‍ത്ത വ്യാപാരം നാളെ മുതല്‍ ആരംഭിക്കും. മുംബൈ സ്‌റ്റോക്ക് എക്‌സചെയ്ഞ്ചിലും, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിലും ഒരുമണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. ബിഎസ്ഇയിലും, എന്‍എസ്ഇയിലും നാളെ വൈകിട്ട് 6.15 മുതല്‍ 7.15 വരെയാണ് വ്യാപാരം നടക്കുക. സംവത് 2076 ന് തുക്കം കുറിച്ചാണ് നാളെ പ്രത്യേക വ്യാപാരം അരങ്ങേറുന്നത്. ഹിന്ദുക്കലണ്ടര്‍ പ്രകാരമാണ് നാളെ പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്. ഈ ദിനത്തില്‍ വ്യാപാരം നടത്തിയാല്‍ ഒരു വര്‍ഷം മുഴുവന്‍ സമ്പത്തില്‍ ഐശ്വര്യവും ഭദ്രതയും ഉണ്ടാകുമെന്നാണ് വിശ്വസം. 2018 നവംബര്‍ ഏഴിന് സംഘടിപ്പിച്ച മുഹൂര്‍ത്ത വ്യപാരത്തില്‍ സെന്‍സെക്‌സ് 12.31 ശതമാനം ഉയര്‍ന്ന് 4,306.47 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10.75 ശതമാനം ഉയര്‍ന്ന് 1,131.85 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നാളെ നടക്കുന്ന വ്യാപാരത്തില്‍ കഴിഞ്ഞവര്‍ഷ റെക്കോര്‍ഡ് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും, ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും മറികടന്നേക്കും.
നാളത്തെ വ്യാപാരത്തെ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സംവത് 2076 ല്‍ ഓഹരി വിപണിക്ക് ഉണര്‍വുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം രാജ്യത്ത് രൂപപ്പെട്ട മാന്ദ്യം ഓഹരി വിപണിയില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. എന്നല്‍ സംവത് 2075 ല്‍ സെന്‍സെക്സ് റെക്കോര്‍ഡ് നേട്ടത്തില്‍ മുന്നേറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 4,066.15 ലേക്ക് കുതിച്ചുയര്‍ന്നുവെന്നാണ് വിലയിരുത്തല്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ മാത്രം 11.62 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് നിലവില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1,053.90 ലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം 10 ശതമാനം വര്‍ധനവാണ് നിഫ്റ്റിയില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദീപാവലി മുതല്‍ ഈ ദീപാവലി വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ചില വിലയിരുത്തല്‍ ഓഹരി വിപണിയില്‍ നിന്നുണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരുവര്‍ഷം വിവിധ കമ്പനികളുടെ ഓഹരികളില്‍ വന്‍ മുന്നേറ്റമുണ്ടായിക്കിയിട്ടുണ്ടെന്നാണ് അഭിപ്രായം.
അതേസമയം നാളെ പ്രത്യകേ വ്യാപാരം നടക്കുന്നതിനാലും ദീപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബര്‍ 28ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കുമെന്നറിയിച്ചിട്ടുണ്ട്.