
മുംബൈ: സംവത് 2078ന് മുന്നോടിയായി നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെന്‍സെക്‌സ് 295.70 പോയിന്റ് നേട്ടത്തോടെ 60,067.62ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 87 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 17,916.80 പോയിന്റിലാണ് വ്യാപാരം നിര്‍ത്തിയത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഓഹരികള്‍. വിവിധ രാജ്യങ്ങളിലെ വിപണികളില്‍ വന്‍ ഉയര്‍ച്ചയുണ്ടായത് ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
നിഫ്റ്റിയില്‍ പി.എസ്.യു ബാങ്ക് ഇന്‍ഡക്‌സാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1.45 ശതമാനമാണ് ഉയര്‍ച്ചയുണ്ടായത്. നിഫ്റ്റി ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസ്, എഫ്.എം.സി.ജി, മീഡിയ, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ സെക്ടറുകള്‍ 0.6-1.15 ശതമാനം വരെ ഉയര്‍ച്ചയാണ് ഉണ്ടായത്.