ഉപഗ്രഹ ഇന്റര്‍നെറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും; കാരണം ഇതാണ്

December 23, 2021 |
|
News

                  ഉപഗ്രഹ ഇന്റര്‍നെറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും; കാരണം ഇതാണ്

ന്യൂഡല്‍ഹി: ടെലികോം സ്‌പെക്ട്രം അനുവദിക്കുന്നതിനു കേന്ദ്രം ഉയര്‍ന്ന തുക ഏര്‍പ്പെടുത്തിയാല്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ചാര്‍ജ് വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള 'സ്റ്റാര്‍ലിങ്ക്' കമ്പനി ടെലികോം റഗുലേറ്ററി അതോറിറ്റിയെ (ട്രായ്) അറിയിച്ചു. നിലവിലുള്ള ഭൂതല ഇന്റര്‍നെറ്റ് സംവിധാനങ്ങളെ അപേക്ഷിച്ച് ഉപഗ്രഹ ഇന്റര്‍നെറ്റിന് 8 മുതല്‍ 9 മടങ്ങ് വരെ ചാര്‍ജ് കൂടാമെന്നാണു മുന്‍പ് സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ പറഞ്ഞത്.

ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതികള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്നതിന്റെ ആദ്യ പടിയായി എര്‍ത്ത് സ്റ്റേഷനുകളുടെ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ചു ട്രായിക്കു നല്‍കിയ മറുപടിയിലാണു സ്റ്റാര്‍ലിങ്ക് നിലപാടു വ്യക്തമാക്കിയത്. സ്‌പെക്ട്രം ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ച് ഉറപ്പു ലഭിക്കാതെ വന്നാല്‍ മേഖലയിലെ നിക്ഷേപം കുറയുമെന്നും സ്റ്റാര്‍ലിങ്ക് അറിയിച്ചു. അതേസമയം, ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം, ലേലത്തിലൂടെ തന്നെ മാത്രമേ നല്‍കാവൂ എന്നാണു റിലയന്‍സ് ജിയോ ട്രായിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ എതിരാളിയായ എയര്‍ടെല്‍ ലേലം വേണ്ടെന്ന വാദത്തിലാണ്.

Related Articles

© 2024 Financial Views. All Rights Reserved