
റിയാദ്: പുതിയ മൂന്ന് വകുപ്പുകള്‍ കൂടി രൂപീകരിച്ച് സൗദി അറേബ്യ. വിനോദസഞ്ചാരം, കായികം, നിക്ഷേപം എന്നിങ്ങനെയുള്ള പുതിയ മന്ത്രാലയങ്ങളാണ് നിലവില്‍ വരുന്നത്. ഒപ്പം ക്യാബിനറ്റ് പുനസംഘടനയും നടപ്പിലാകുമെന്നാണ് ചൊവ്വാഴ്ച പുറത്ത് വന്ന വിവരം. പുറത്താക്കപ്പെട്ട മുന്‍ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍-ഫാലിഹിനെ നിക്ഷേപ മന്ത്രിയായി തിരിച്ചെത്തിക്കുന്നത്, നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിക്കുന്നതാണ്. പ്രത്യേകിച്ചും എണ്ണ വില ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍.
നവംബറില്‍ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനു മുന്നോടിയായി സൗദി അറേബ്യ തങ്ങളുടെ ആഗോള പ്രതിച്ഛായ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ, നിയമിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം മാധ്യമ മന്ത്രി തുര്‍ക്കി അല്‍-ഷബാനയെ മാറ്റിയിരുന്നു. ടൂറിസം, കായികം, നിക്ഷേപം എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ സല്‍മാന്‍ രാജാവ് വ്യക്തിഗത മന്ത്രാലയങ്ങളിലേക്ക് ഉയര്‍ത്തി. എണ്ണയില്‍ നിന്നുമല്ലാതെയുള്ള സാമ്പത്തിക മേഖലയുടെ പ്രാധാന്യം മനസിലാക്കി അത് വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയുന്നു.
മനുഷ്യാവകാശ ധ്വംസനത്തിലും മറ്റുമായി പ്രതിച്ഛായ മങ്ങിയ യാഥാസ്ഥിതിക രാജ്യം അതിന്റെ പ്രതിച്ഛായ മയപ്പെടുത്തുന്നതിനും, ജോലികളും ഇതര മേഖലകളിലെ നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് കായിക-വിനോദങ്ങളിലെ നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്തിയത്. സൗദി അറേബ്യയുടെ ടൂറിസം കമ്മീഷനെ ഒരു മന്ത്രാലയമാക്കി ഉയര്‍ത്തുകയും, രാജ്യം ആദ്യമായി ടൂറിസ്റ്റ് വിസ നല്‍കാന്‍ തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജകീയ ഉപദേഷ്ടാവായിരുന്ന അഹമ്മദ് അല്‍-ഖത്തീബ് അതിലെ ഉയര്‍ന്ന ജോലി നിലനിര്‍ത്തുകയും ചെയ്തിരുന്നു.
നിലവില്‍ കായിക ചുമതലയുള്ള പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കിയെ പുതിയ കായിക മന്ത്രാലയത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടുത്തി. മേജര്‍ ഫുട്‌ബോള്‍ ലീഗ് മുതല്‍ വനിതാ റെസിലിംഗിന് വരെ ആതിഥ്യം വഹിക്കാനൊരുങ്ങുകയാണ് സൗദി. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫാലിഹ് നിക്ഷേപ മന്ത്രിയായി പ്രധാന രാഷ്ട്രീയ രംഗത്തേക്ക് മടങ്ങിയെത്തിയതാണ് പുനസംഘടനയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം.
കഴിഞ്ഞ സെപ്റ്റംബറില്‍ ഫാലിഹിനെ ഊര്‍ജ്ജ മന്ത്രി സ്ഥാനത്ത് നിന്നും സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. പകരം അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റിരുന്നു. രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പിന്റെ ചുമതല ഏറ്റെടുത്ത രാജകുടുംബത്തിലെ ആദ്യത്തെ അംഗമാണ് അദ്ദേഹം. പരിചയസമ്പന്നനായ മാനേജര്‍ ഫാലിഹിന്റെ തിരിച്ചുവരവ്, നിക്ഷേപ അതോറിറ്റിയില്‍ തുടരാനും അതില്‍ കൂടുതല്‍ ശക്തമാകാനുമുള്ള സല്‍മാന്‍ രാജാവിന്റെ ശ്രമമായിരിക്കാം എന്ന് സൗദി ഇങ്ക് എന്ന പുസ്തകത്തിന്റെ രചയിതാവ് എല്ലെന്‍ വാള്‍ഡ് എഎഫ്പിയോട് പറഞ്ഞു.
2018 ല്‍ ഇസ്താംബുള്‍ കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയതിന് ശേഷം സൗദി തങ്ങളുടെ പ്രതിച്ഛായ നന്നാക്കാന്‍ ശ്രമിച്ചു വരുകയാണ്. കൊലപാതകത്തിന് ശേഷം 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കക്കെതിരായ ഭീകരാക്രമണത്തിനു പിന്നില്‍ ഭൂരിഭാഗവും സൗദി പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇതെല്ലാം രാജ്യത്തെ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് നയിച്ചു. നവംബറില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുകയാണ്. ലോകത്തെ 20 സമ്പന്ന രാജ്യങ്ങളിലെ നേതാക്കള്‍ തലസ്ഥാനമായ റിയാദില്‍ ഒത്തുചേരുന്ന അവസരമാണിത്.