സൗദിയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞു; ചൈനയുടെ ഒന്നാം നമ്പര്‍ ക്രൂഡ് ഓയില്‍ വിതരണക്കാര്‍ സൗദി തന്നെ

May 24, 2021 |
|
News

                  സൗദിയില്‍ നിന്ന് ചൈനയിലേക്കുള്ള  ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞു; ചൈനയുടെ ഒന്നാം നമ്പര്‍  ക്രൂഡ് ഓയില്‍ വിതരണക്കാര്‍ സൗദി തന്നെ

ബീജിങ്: ഏപ്രില്‍ മാസത്തില്‍ സൗദിയില്‍ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് കുറഞ്ഞു. എങ്കിലും ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി വിടുന്ന രാജ്യം എന്നതില്‍ തുടര്‍ച്ചയായി എട്ടാമത്തെ മാസവും ഒന്നാം സ്ഥാനം സൗദി അറേബ്യയ്ക്ക് തന്നെ കിട്ടി.

ഒക്ടോബറിന് ശേഷമുളള ഏറ്റവും കുറവ് ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് സൗദിയില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ ചൈനയിലേക്കുണ്ടായത്. 6.47 ദശലക്ഷം ടണ്‍ ബാരലാണ് ചൈന, സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈനീസ് കസ്റ്റംസിന്റേതാണ് കണക്ക്.

ചൈനയിലേക്ക് റഷ്യയില്‍ നിന്ന് അയച്ച ക്രൂഡ് ഓയിലിന്റെ അളവിലും മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് കുറവുണ്ടായി. 6.3 ദശലക്ഷം ടണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ചൈന. ഏപ്രില്‍ മാസത്തില്‍ ഇവരുടെ ഇറക്കുമതി 2020 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനം കുറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved