സൗദി അറേബ്യയുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ മൂല്യത്തില്‍ 2.2 ബില്യണ്‍ ഡോളറിന്റെ ഇടിവ്

April 21, 2021 |
|
News

                  സൗദി അറേബ്യയുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ മൂല്യത്തില്‍ 2.2 ബില്യണ്‍ ഡോളറിന്റെ ഇടിവ്

റിയാദ്: സൗദി അറേബ്യയുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ മൂല്യത്തില്‍ 2.2 ബില്യണ്‍ ഡോളറിന്റെ ഇടിവ്. ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് 132.9 ബില്യണ്‍ ഡോളറിന്റെ യുഎസ് ബോണ്ടുകളാണ സൗദിയുടെ കൈവശമുള്ളത്. അതേസമയം ലോകത്ത് ഏറ്റവുമധികം യുഎസ് ബോണ്ടുകള്‍ കൈവശമുള്ള പതിനാലാമത്തെ രാജ്യമെന്ന സ്ഥാനം സൗദി അറേബ്യ ഫെബ്രുവരിയിലും നിലനിര്‍ത്തി.

ഫെബ്രുവരി അവസാനം വരെയുള്ള 12 മാസത്തിനിടെ സൗദി അറേബ്യയുടെ കൈവശമുള്ള യുഎസ് ബോണ്ടുകളുടെ എണ്ണം 27.93 ശതമാനം വെട്ടിക്കുറച്ചു. അമേരിക്കയുടെ 105.98 ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല ബോണ്ടുകളും 26.92 ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല ബോണ്ടുകളുമാണ് സൗദി അറേബ്യയുടെ കൈവശമുള്ളത്. ഇതില്‍ 80 ശതമാനം ദീര്‍ഘകാല ബോണ്ടുകളും 20 ശതമാനം ഹ്രസ്വകാല ബോണ്ടുകളുമാണ്.

Related Articles

© 2025 Financial Views. All Rights Reserved