
സൗദി അറേബ്യയില്‍ വാലന്റൈസ് ഡേ ആഘോഷങ്ങളില്ല, എങ്ങും വാലന്റൈന്‍സ് ഡേ ബോര്‍ഡുകളുമില്ല. എങ്കിലും കടകങ്ങളില്‍ അധികവും ചുവപ്പണിഞ്ഞു. ലോകം വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെ സൗദിയിലെ വ്യാപാര ലോകവും ട്രെന്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്.
വില്‍പ്പന കുതിച്ചുയര്‍ന്നിട്ടും, വാലന്റൈസ് സമ്മാനങ്ങള്‍ സൗദി യുവ ജനതയുടെ മനം കവര്‍ന്നിട്ടും വാലന്റൈസ് ദിനമെന്ന ബോര്‍ഡ് എങ്ങുമില്ലെന്നതും ശ്രദ്ധേയം തന്നെ. വാലന്റൈന്‍സ് ദിനം എന്ന പേര് പരാമള്‍ശിക്കാതെ തന്നെ കടകളിലേയും മറ്റും ഡിസ്പ്ലേകളില്‍ ചുവപ്പ് ഉപയോഗിക്കാന്‍ മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയും മാറ്റങ്ങള്‍ ഉള്‍കൊണ്ടു തുടങ്ങിയതിന്റെ സൂചനയാണ് നിലവിലേതെന്നു വിലയിരുത്തുന്നവര്‍ ഏറെയാണ്.
ഫെബ്രുവരി 14 ഫെസ്റ്റിവല്‍ ദിനത്തില്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച് നിരത്തുകളിലറിങ്ങിയിരുന്നവരെ മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തിയിരുന്ന ഒരു ജനതയാണു കാലത്തിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയതിന്റെ സൂചനകള്‍ നല്‍കുന്നത്. കടകളിലെല്ലാം ചുവപ്പ് നിറയുമ്പോള്‍ വാലന്റൈന്‍സ് ഡേ ലക്ഷ്യമിട്ടുള്ള മാനേജ്മെന്റിന്റെ ബിസിനസ് തന്ത്രവും വ്യക്തം. മാറ്റത്തിന്റെ പാതയിലുള്ള സൗദിയില്‍ ഇളവുകളും വര്‍ധിക്കുകയാണ്. എണ്ണയിലെ അമിത ആശ്രയത്വം അവസാനിപ്പിക്കാനുള്ള സൗദി ഭരണക്കൂടത്തിന്റെ ശ്രമങ്ങളാണ് ഇന്നത്തെ മാറ്റങ്ങള്‍ക്കു പ്രധാന കാരണം.
സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. അവര്‍ക്ക് ഇന്ന് വാഹനം ഓടിക്കാനുള്ള അവകാശമുണ്ട്, കൂടാതെ പരമ്പരാഗത കറുത്ത അബായ റോബിനപ്പുറം വസ്ത്രങ്ങളില്‍ നിറങ്ങള്‍ ഉപയോഗിക്കാനും സാധിക്കും. കടകളുടെ വിന്‍ഡോ ഡിസ്‌പ്ലേകളിലും മറ്റും ചുവന്ന അടിവസ്ത്രങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ അനുവാദമുണ്ടെന്ന് കിഴക്കന്‍ റിയാദിലെ ഗ്രെനഡ മാളിലെ ഒരു സെയില്‍സ് വുമണ്‍ പറഞ്ഞു. വാലന്റൈന്‍സ് ദിനത്തില്‍ ചുവന്ന അടിവസ്ത്രങ്ങള്‍ ആവശ്യപ്പെടുന്ന നിരവധി ഉപഭോക്താക്കള്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിശേഷ ദിനത്തില്‍ കിഴിവുകള്‍ നല്‍കുന്നുണ്ടെങ്കിലും അവയെ വാലന്റൈന്‍സ് ഡേ ഓഫറുകള്‍ എന്ന് വിശേഷപ്പിക്കുന്നില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ലോകത്തെങ്ങും വാലന്റൈന്‍സ് ദിന കച്ചവടം പൊടിപൊടിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു വാലന്റൈന്‍സ് ദിന ആഘോഷങ്ങളും തടസപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം ഇത്തവണ മറികടക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികളും പ്രണയിതാക്കളും.