
അഴിമതിക്കെതിരെ പോരാട്ടം തുടരാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം. ഇതിനായി പ്രത്യേകം ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാനും സൗദി ഭരണകൂടം ആലോചിക്കുന്നുണ്ട്. ജനറല്‍ ആഡിറ്റിങ് ബ്യൂറോയുടെ ഭാഗമായിരിക്കും ്പുതിയ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൗദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും സാമ്പത്തിക ഇടപാടുകളെ നിരീക്ഷിക്കുന്നതിനും വേണ്ടിയാകും പുതിയ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ നീക്കങ്ങളും നിരീക്ഷിക്കുക മാത്രമല്ല, അഴിമതിക്കെതിരെ ശക്തമായി നിയമം രാജ്യത്ത് നടപ്പിലാക്കുകയെന്നാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. എല്ലാ വകുപ്പിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണ വിധേയമക്കിയായിരിക്കും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക.
2017ല്‍ സൗദിയിലെ ബിസിനസ് മേധാവകള്‍ക്കെതിരെയും രാജകുടുംബ അംഗങ്ങള്‍ക്കെതിരെയും അഴിമതിയുടെ പേരില്‍ സൗദി ഭരണകൂടം നടപടിയെടുത്ത് ജയിലലടച്ചിരുന്നു. ഈ നടപടിയില്‍ 100 ബില്യണ്‍ ഡോളറാണ് സൗദിസര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക നയങ്ങളുടെയും സാമൂഹിക പരിഷ്‌കരണങ്ങളുടെയും ഭാഗമായാണ് പുതിയ നടപടിയെ വിലയിരുത്താന്‍ പറ്റുക.