
റിയാദ്: സൗദി അരാംകോയുടെ പ്രവര്‍ത്തനം അടുത്തയാഴ്ച്ചയോടെ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. അരാംകോയുടെ 75 ശതമാനം എണ്ണ ഉത്പ്പാദനവും അടുത്തയാഴ്ച്ചയോടെ പുനര്‍ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഹൂതി വിമതര്‍ സൗദി അരാംകോയ്ക്ക് നേരെ നടത്തിയ ആക്രമണം മൂലം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ശക്തവുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡിലേക്കെത്തിയിരുന്നു.
അടുത്തയാെഴ്ച്ചയോടെ എണ്ണ ഉത്പ്പാദനം പഴയ അവസ്ഥയിലേക്കെത്തിയാല്‍ ആഗോ എണ്ണ വിപണിയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതസിന്ധയില്‍ നിന്ന് കരകയറാനാകും. അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഉത്പ്പാദനം പ്രതിദിനം 5.7 മില്യന്‍ ബാരലോളം കുറയുകയും ചെയ്തിട്ടുണ്ട്. അതേസമയം അരാംകോയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍-അമേരിക്ക വാക്‌പോരും ശക്തമാണ്.
അതേസമയം ആഗോളതലത്തില്‍ 35-40 ദിവസം വരെ വിതരണം ചെയ്യാനുള്ള എണ്ണ കൂടുതല്‍ കൈവശമുള്ളത് സൗദി അരാംകോയുടെ കീഴിലാണ്. അരാംകോ ഇപ്പോള്‍ നേരിട്ട പ്രശ്നങ്ങള്‍ വേഗത്തില്‍ തരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അതിഭയങ്കരമായ പ്രതിസന്ധി ലോകം നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ സൗദി അരാംകോ ഉത്പ്പാദനം വെട്ടിക്കുറച്ചാല്‍ ലോകം വലിയ ഊര്‍ജ പ്രതസിന്ധി നേരിടേണ്ടി വന്നെക്കും. ഈ സാഹചര്യത്തില്‍ 20 ലക്ഷം ബാരല്‍ ഉത്പ്പാദനം നടത്തി പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അരാംകോ.
എണ്ണ ഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. രാജ്യത്ത് എണ്ണഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ പണപ്പെരുപ്പം നാല് ശതമാനമാക്കി പിടിച്ചുനിര്‍ത്തുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിട്ടുള്ളത്. ഇതോടെ ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ ആശയകുഴപ്പങ്ങളാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ എണ്ണ വില കുതിച്ചുയരാന്‍ കാരണമാകും. ഏകദേശം 5.7 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉത്പ്പാദനമാണ് സൗദിയില്‍ കുറഞ്ഞിരിക്കുന്നത്. സൗദിയുടെ ഉത്പ്പാദനം കുറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ ആവശ്യകത വര്‍ധിക്കുകയും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നാകെ ചൂണ്ടിക്കാട്ടുന്നത്.