
കൊറോണ വൈറസിന്റെ ഭീതിയിലാണിപ്പോള്‍ ലോകം. ചൈനയില്‍ പടര്‍ന്നുപിടിച്ച ഈ വൈറസ് ലോകത്താകമാനം പടരാനുള്ള സാധ്യതകള്‍ മുഖവിലക്കെടുത്ത് ജാഗ്രതോയെും കരുതലോടെയുമാണ് ലോക രാജ്യങ്ങള്‍ ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്. കൊറോണ വൈറസ് ബാധയെ തുടച്ച് നീക്കാനായില്ലെങ്കില്‍ ലോകം ഏറ്റവും വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതമാകും അനുഭവിക്കുക. എണ്ണവിപണിയടക്കം ഏറ്റവും വലിയ തകര്‍ച്ചയിലേക്കാകും നീങ്ങുക. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യക്തമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം എണ്ണ വിപണി വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തതോടെയാണ് ആഗോള എണ്ണ വിപണിയില്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുന്നത്.
നിലവില്‍ ചൈനയില്‍ കൊറോണ വൈറസ് മൂലം ബാധിച്ചവരുടെ എണ്ണം 81 ആയി എന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2,700 ഓളം പേരിലേക്ക് കൊറോണ വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്ഥരിരീകരണം. നിലവിലെ സ്ഥിതിഗതികള്‍ വശളായാല്‍ ലോകം ലോകം സാമൂഹികപരമായും സാമ്പത്തിക പരമായും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എണ്ണ വിപണിയില്‍ ആശങ്കയില്ലെന്നാണ് സൗദി വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് അടക്കമുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കൊറോണ വൈറസ് ബാധ മൂലം ആഗോള എണ്ണ വിപണി തളര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് ഇ്‌പ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. എണ്ണ വിപണിയില്‍ മൂന്ന് ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതിദിനം 260,000 ബാരല്‍ എണ്ണയുടെ കുറവുണ്ടായേക്കുമെന്നാണ് ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് വ്യക്തമാക്കിയിട്ടുള്ളത്.
പശ്ചിമേഷ്യയില്‍- അമേരിക്ക ഇറാന്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ എണ്ണ വിപണി വലിയ കുതിച്ചുചാട്ടം നടത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനിടിയിലാണ് ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത്. 2003 ല്‍ ഉണ്ടായ സാര്‍സ് വൈറസിന്റെ അതേ പ്രത്യാഘാതം കൊറോണ വൈറസിലും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലോക സാമ്പത്തിക വിദഗ്ധരും ആഗോള ധനകാര്യ സ്ഥാപനങ്ങളും വിലയിരുത്തിയിട്ടുള്ളത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തി 58.82 ഡോളറിലാണിപ്പോള്‍ വ്യാപാരം അരങ്ങേറുന്നത്,. വെസ്റ്റ് ടെക്സ്സാസില്‍ 52. 68 ഡോളറിലാണ് വ്യരപാരം. എന്നാല്‍ കൊറോണ വൈറസ് ഇന്ത്യന്‍ ഓഹരി വിപണിയിലും എണ്ണ വിലയിലും കുറവുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.
ഇന്ത്യല്‍ എണ്ണ വിലയില്‍ രൂപപ്പെട്ട ഇടിവ്
കൊറോണ വൈറസിന്റെ ഭീതിയിലാണിപ്പോള്‍ ലോകം. ആഗോളതലത്തില്‍ യാത്രാ വിലക്കുകള്‍ക്കും, സാമ്പത്തിക ഇടപാടുകള്‍ക്കും കര്‍ശന വിലക്കുകളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് മൂലം ആഗോള വ്യാപാര മേഖലയില്‍ പ്രതിസന്ധകിള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗോള വിപണിയില്‍ ക്രഡ് ഓയില്‍ വില കുറഞ്ഞതോടെ രാജ്യത്തെ എണ്ണ വിപണിയില്‍ ആറാം ദിവസവും ഇടിവ് ഉണ്ടായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഇന്ന് പെട്രോളിന് ലിറ്ററിന് 11 പൈസയും, ഡീസലിന് 13 പൈസയും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വന്‍ നഗരങ്ങളായ ഡല്‍ഹി, മൂംബൈ, ബംഗളൂരു എന്നിവങ്ങളിലും ഇന്ന് എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ജഇന്ന് പെട്രോളിന് 73.60 രൂപയും, ഡീസലിന് 66.58 രൂപയുമാണ് വില. മൂബൈയില്‍ പെട്രോളിന് 73.60 രൂപയും, ഡീസലിന് 66.58 രൂപയുമാണ് വില. ബംഗളൂരുവില്‍ 70.06 രൂപയും, ഡീസലിന് 68.79 രൂപയുമാണ് വില. ജനുവരി എട്ടിന് ബാരലിന് 70 ഡോളര്‍ കടന്ന അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്റെ കുറവാണുണ്ടായത്. 60 ഡോളര്‍ നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോള്‍. എന്നാല്‍ ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.22 രൂപയും, ഡീസലിന് ലിറ്ററിന് 1.47 രൂപയുമാണ് കുറഞ്ഞത്.
കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ ആഭ്യന്തര വ്യാപാരത്തെയും, യാത്രകളെയും ബാധിച്ചു. മാത്രമല്ല, ചൈനയുടെ ജിഡിപി നിരക്കില്‍ (GDP RATE)0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ ഇടി്വ് രേഖപ്പെടുത്തിയേക്കുമെന്നാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ചൈനയിലെ വിവിധ നഗരങ്ങളില്‍ കൊറോണ വൈറസിന്റെ പ്രത്യാഘാതം മൂലം മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. യാത്ര വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.