
റിയാദ്: ഇസ്ലാമിക് കടപ്പത്ര വില്‍പ്പനയിലൂടെ 3.75 ബില്യണ്‍ റിയാല്‍ (1 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനൊരുങ്ങി സൗദി അറേബ്യന്‍ ഊര്‍ജ കമ്പനിയായ അക്വ പവര്‍. സൗദി റിയാലിലുള്ള കടപ്പത്ര വില്‍പ്പന സംബന്ധിച്ച് അക്വ പവര്‍ പ്രാദേശിക ബാങ്കുകളുമായി ചര്‍ച്ച നടത്തിയതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഈ തുക വിനിയോഗിക്കുക.
പശ്ചിമേഷ്യ, ആഫ്രിക്ക, ഏഷ്യ മേഖലകളിലായി ഊര്‍ജ, ജല വൈദ്യുത നിലയങ്ങള്‍ വികസിപ്പിക്കുകയും നടത്തുകയും ചെയ്യുന്ന കമ്പനിയാണ് അക്വ പവര്‍. എന്നാൽ കടപ്പത്ര വില്‍പ്പനയെ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സൗദി അറേബ്യയിലെ സൊവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ്, അക്വ പവറിലുള്ള ഓഹരി ഉടമസ്ഥാവകാശം 45 ശതമാനമാക്കി ഉയര്‍ത്താന്‍ പദ്ധതി ഇടുന്നതായി ഫെബ്രുവരിയില്‍ കമ്പനി സിഇഒ പദ്ദി പദ്മനാഥന്‍ പറഞ്ഞിരുന്നു. സൗദി ഓഹരി വിപണിയില്‍ നടത്താനിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായിട്ടായിരിക്കും ഈ ഇടപാട് നടത്തുക.