റിയാദില്‍ സൗദി ഭരണകൂടം നടപ്പിലാക്കുന്നത് 23 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍

March 21, 2019 |
|
News

                  റിയാദില്‍ സൗദി ഭരണകൂടം നടപ്പിലാക്കുന്നത് 23 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍

റിയാദ്: തലസ്ഥാന നഗരിയായ റിയാദിനെ മുഖം മിനുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഭരണകൂടം. റിയാദിനെ ആഗോളതലത്തില്‍ ഏറ്റവും പുരോഗതി കൈവരിച്ച നഗരമാക്കി മാറ്റുകയെന്നതാണ് സൗദി ഭരണകൂടം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. റിയാദില്‍ 23 ബില്യണ്‍ ഡോറിന്റെ (86 ബില്യണ്‍ റിയാല്‍) പദ്ധതികളാണ് സൗദി ഭരണകൂടം ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന നഗരങ്ങളിലൊന്നാക്കി റിയാദിനെ മാറ്റുകയെന്നതാണ് സൗദിയുടെ ലക്ഷ്യം. ജീവിത നിലവാരത്തിലും, അടിസ്ഥാന സൗകര്യ വികസനത്തിലും മികച്ച നേട്ടം കൈവരിക്കാനുള്ള പദ്ധതികള്‍ സൗദി ഭരണകൂടം റിയാദ് കേന്ദ്രമാക്കി നടപ്പിലാക്കും. റിയാദിന്റെ വികസനത്തിനായി സൗദി ഭരണകൂടം നീക്കിവെച്ച ഏറ്റവും വലിയ തുകയാണിത്. 

റിയാദിന്റെ വികസന മേഖലയില്‍ നാല് പദ്ധതികളാണ് സൗദി ലക്ഷ്യമിടുന്നത്. പാര്‍പ്പിടം, വാണിജ്യം ,വിനോദ സഞ്ചാരം എന്നീ മേഖലകളുടെ സമഗ്ര വികസനത്തിന് സൗദി ഭരണകൂടം 15 ബില്യണ്‍ ഡോളറാണ് നീക്കിവെച്ചിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ സൗദി പൗരന്‍മാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ഒരുക്കിവെച്ചിട്ടുള്ളത്. തലസ്ഥാന നഗരിയുടെ വികസനത്തിനായി കായികം, സാംസ്‌കാരികം, ആരോഗ്യം തുടങ്ങിയ മേഖലകളെ കൂടി പദ്ധതിയുടെ ഭാഗമാക്കും. 

സൗദിയുടെ പരമ്പരാഗത സാമ്പത്തിക നയങ്ങളിലെല്ലാം വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിട്ടുള്ളത്. എണ്ണ ഉത്പാദനത്തിലൂടെയും, കയറ്റുമതിയലൂടെയും സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കില്ലെന്ന നിഗമനത്തിലൂടെയാണ് സൗദിയുടെ ഭരണപരവും, സാമ്പത്തികപരവുമായ നയങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുള്ളത്. വിനോദ സഞ്ചാര മേഖലകള്‍ക്കും, ടുറിസ്റ്റ് മേകലകള്‍ക്കും കൂടുതല്‍ പ്രാധാന്യമാണ് സൗദി ഭരണകൂടം നല്‍കിയിട്ടുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.  റിയാദിലെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിരവധി തൊഴില്‍ സാധ്യതകളുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഈ മേഖലയിലെല്ലാം 70,000 തൊഴിലവസരങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. വിഷന്‍ 2030ന്റെ ഭാഗമായാണ് റിയാദില്‍ കൂടുതല്‍ പദ്ധതികള്‍ സൗദി ഭരണകൂടം നടപ്പിലാക്കുന്നത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved