കോവിഡില്‍ നിന്നും മുക്തി നേടി സൗദി പ്രോപ്പര്‍ട്ടി വിപണി; വളര്‍ച്ച നേടുന്നു

May 08, 2021 |
|
News

                  കോവിഡില്‍ നിന്നും മുക്തി നേടി സൗദി പ്രോപ്പര്‍ട്ടി വിപണി; വളര്‍ച്ച നേടുന്നു

റിയാദ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ മുക്തമായിത്തുടങ്ങിയെന്ന സൂചനയോടെ സൗദി അറേബ്യയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ ഉണര്‍വ്വ്. പതിനഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയില്‍ നിന്ന് പ്രോപ്പര്‍ട്ടി ഇടപാടുകളെ ഒഴിവാക്കിയതും പണയ വിപണി സജീവമായതും രാജ്യത്തെ പ്രോപ്പര്‍ട്ടി വിപണിക്ക് കരുത്ത് നല്‍കിയതായി സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് അവലോകന റിപ്പോര്‍ട്ടില്‍ നൈറ്റ് ഫ്രാങ്ക് കണ്‍സള്‍ട്ടന്‍സി അഭിപ്രായപ്പെട്ടു.

ബിസിനസ് ആത്മവിശ്വാസം മൊത്തത്തില്‍ മെച്ചപ്പെട്ടതും വിപണി വികാരവും പാര്‍പ്പിട പണയ വായ്പകളിലെ വര്‍ധനയ്ക്ക് കാരണമായതായി നൈറ്റ് ഫ്രാങ്കിന്റെ പശ്ചിമേഷ്യ വിഭാഗം ഗവേഷണ മേധാവി ഫൈസല്‍ ദുറാനി പറഞ്ഞു. പാര്‍പ്പിട പണയ വായ്പ്പകളില്‍ ഫെബ്രുവരി അവസാനം വരെ 38 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 26,800 പ്രോപ്പര്‍ട്ടി കരാറുകളില്‍ 80 ശതമാനവും 11.3 ബില്യണ്‍ സൗദി റിയാലിന്റെ മൂല്യമുള്ള വില്ലകള്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിട പണയ വായ്പകളുടേതായിരുന്നു. 2021 ആദ്യപാദത്തില്‍ പൂര്‍ത്തിയായ പാര്‍പ്പിട കരാറുകളുട ആകെ മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം ഉയര്‍ന്നു. ഇടപാടുകളുടെ എണ്ണത്തിലും 25 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ജിദ്ദയിലെ പാര്‍പ്പിട ഇടപാടുകളുടെ മൂല്യത്തില്‍ 26 ശതമാനവും എണ്ണത്തില്‍ 34 ശതമാനവും വര്‍ധയുണ്ടായി.   

അതേസമയം വില്ലകളുടെയും അപ്പാര്‍ട്മെന്റുകളുടെയും വിലകളില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. രാജ്യത്തെമ്പാടും അപ്പാര്‍ട്മെന്റുകളുടെ വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. റിയാദില്‍ അപ്പാര്‍ട്മെന്റുകള്‍ക്ക് 4.4 ശതമാനവും ജിദ്ദയില്‍ 6.5 ശതമാനവും ദമാമില്‍ 3.2 ശതമാനവും വില വര്‍ധനയുണ്ടായപ്പോള്‍ വില്ലകളുടെ വിലയില്‍ യഥാക്രമം 1.6 ശതമാനം 6.3 ശതമാനം, 7.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved