ജിയോയില്‍ 2.33 ശതമാനം ഓഹരി വാങ്ങാനൊരുങ്ങി പിഐഎഫ്

June 16, 2020 |
|
News

                  ജിയോയില്‍ 2.33 ശതമാനം ഓഹരി വാങ്ങാനൊരുങ്ങി പിഐഎഫ്

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ജിയോയില്‍ ഒരു ഓഹരി വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ സമ്പത്ത് ഫണ്ടായ പിഐഎഫ്. സൗദി പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്), ഏകദേശം 1.5 ബില്യണ്‍ ഡോളറിന് 2.33 ശതമാനം ഓഹരി ജിയോയില്‍ നിന്ന് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിഐഎഫ് വരുന്നതോടെ, ജിയോ പ്ലാറ്റ്ഫോമുകള്‍ അതിന്റെ ഓഹരിയുടെ 25 ശതമാനം നേര്‍പ്പിക്കാന്‍ സാധ്യത കാണുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്സ്ബുക്ക് ഉള്‍പ്പെടുന്ന സാമ്പത്തിക നിക്ഷേപകരോട് ലയിപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്ന പരമാവധി എണ്ണം അതാണ്.

ഭാവിയില്‍ വരുന്ന നിക്ഷേപകര്‍ 'തന്ത്രപരമായ നിക്ഷേപരായിരിക്കാനാണ്' (ഉദാഹരണത്തിന് ഒരു സാങ്കേതിക ഭീമനെപ്പോലെ) സാധ്യതയെന്ന് ഡീല്‍ നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. സമീപ ദിവസങ്ങളില്‍ തന്നെ ജിയോ പ്ലാറ്റ്ഫോമുകള്‍ ടെലികോം, കണ്‍ടന്റ് സ്ട്രീമിംഗ്, ഗെയിമിംഗ്, ഇ-കൊമേഴ്സ് സവിശേഷതകള്‍ എന്നിവ അതിന്റെ ആപ്ലിക്കേഷനില്‍ ലയിപ്പിക്കും. ഇതിനകം തന്നെ, അബുദാബിയുടെ മുബദാലയും എഡിഎയും യഥാക്രമം 1.2 ബില്യണ്‍, 750 മില്യണ്‍ എന്നിങ്ങനെ വിലമതിക്കുന്ന ഓഹരികള്‍ ജിയോയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി, അടുത്തിടെ ഒരു നിക്ഷേപം ഏറ്റെടുക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു.

ഫേയ്സ്ബുക്ക്, സ്വകാര്യ ഇക്വിറ്റി മേജര്‍മാരായ കെകെആര്‍, സില്‍വര്‍ ലേക്ക് ക്യാപിറ്റല്‍ എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൗദി അറേബ്യയുടെ പിഐഎഫുമായുള്ള കരാറിന്റെ രൂപരേഖ റമദാന്‍ മാസത്തില്‍ അന്തിമമായിരുന്നു. സൗദി അറേബ്യയും യുഎഇയുമായി കൂടുതല്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തണമെന്നാണ് അംബാനിയുടെ ആഗ്രഹമെന്ന് അംബാനിയുടെ വിശ്വസ്തനും കുടുംബ സുഹൃത്തുമായ അന്‍ഷുമാന്‍ മിശ്ര അറിയിച്ചു. ഗള്‍ഫ് പരമാധികാര സ്വത്ത് ഫണ്ടുകളുമായി അദ്ദേഹം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിയോയിലെ സാമ്പത്തിക നിക്ഷേപക റൗണ്ട് അവസാനിപ്പിക്കാന്‍ സൗദി അറേബ്യ വരുന്നത് ഈ ബന്ധത്തിന്റെ സവിശേഷതയെ സൂചിപ്പിക്കുന്നു. സൗദി അരാംകോയുമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കോടിക്കണക്കിന് ഡോളര്‍ പങ്കാളിത്തത്തിന്റെയും സൂചന ഇതാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശനയത്തിന്റെ പ്രധാന വിജയമാണിതെന്നും ജിസിസിയില്‍ ഇന്ത്യയുടെ പ്രാധാന്യത്തിന്റെ പ്രതീകവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved