ജിയോയില്‍ നിക്ഷേപം നിലയ്ക്കുന്നില്ല; സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് 7500 കോടി രൂപ നിക്ഷേപിച്ചേക്കും

August 21, 2020 |
|
News

                  ജിയോയില്‍ നിക്ഷേപം നിലയ്ക്കുന്നില്ല;  സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് 7500 കോടി രൂപ നിക്ഷേപിച്ചേക്കും

ജിയോ പ്ലാറ്റ്ഫോംസില്‍ വിദേശ നിക്ഷേപം നിലയ്ക്കുന്നില്ല. ഏറ്റവും ഒടിവില്‍ സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) 7500 കോടി രൂപ (ഒരു ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എഡിഐഎ)യും സമാനമായ തുക നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ജിയോയുടെ ഫൈബര്‍ മേഖലയിലായിരിക്കും ഇരുകമ്പനികളും നിക്ഷേപം നടത്തുക. രാജ്യത്ത് മറ്റ് രണ്ടുമേഖലകളില്‍കൂടി നിക്ഷേപം നടത്തുന്നതിന് സൗദി രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് പദ്ധതിയുണ്ട്. മഹാരാഷ്ട്രയില്‍ ഗ്രീന്‍ഫീല്‍ഡ് പെട്രോളിയം റിഫൈനറിക്കും റിലയന്‍സിന്റെതന്നെ പെട്രോകെമിക്കല്‍ ബിസിനസിനുമായിരിക്കും പണംമുടക്കുക.

നിലവില്‍ ഒരു ഡസനിലേറെ വിദേശ കമ്പനികള്‍ക്കായി ജിയോയില്‍ 32.97ശതമാനം ഉടമസ്ഥതാവകാശമുണ്ട്. ഫേസ്ബുക്കിന് 9.99ശതമാനവും ഗൂഗിളിന് 7.73ശതമാനവുമാണിത്. അതായത് 1,52,056 കോടി രൂപയാണ് ഇതുവരെ ജിയോയിലെത്തിയ വിദേശ നിക്ഷേപം. ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയെക്കൂടാതെ സില്‍വര്‍ ലേയ്ക്ക്, വിസ്റ്റ, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബാദല, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റല്‍ ക്യാപിറ്റല്‍, ക്വാല്‍കോം തുടങ്ങിയ കമ്പനികളാണ് ഇത്രയും തുക നിക്ഷേപം നടത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved