2019 ഐപിഒയിലൂടെ മികച്ച നേട്ടം കൊയ്ത ആഗോള കമ്പനികള്‍ ഏതൊക്കെ; റെക്കോര്‍ഡ് മൂലധന സമാഹരണം നടത്തിയ കമ്പനികളുടെ വിവരങ്ങള്‍ പുറത്ത്

December 31, 2019 |
|
News

                  2019 ഐപിഒയിലൂടെ മികച്ച നേട്ടം കൊയ്ത ആഗോള കമ്പനികള്‍ ഏതൊക്കെ; റെക്കോര്‍ഡ് മൂലധന സമാഹരണം നടത്തിയ കമ്പനികളുടെ വിവരങ്ങള്‍ പുറത്ത്

ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ)  2019 ല്‍ മികച്ച നേട്ടം കൊയ്ത, അല്ല ചരിത്ര നേട്ടം കൊയ്ത കമ്പനിയാണ് സൗദി അരാംകോ. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക  ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍ മബലധന സമാഹരണമാണ് ആകെ നേടാന്‍ സാധിച്ചത്.  ആലിബാബയുടെ 2014 റെക്കോര്‍ഡ് നേട്ടത്തെയാണ് കമ്പനി തകര്‍ത്തെറിഞ്ഞിരിക്കുന്നത്. ലോകത്തിലേറ്റവും മൂല്യമുള്ള കമ്പനിയെന്ന ബഹുമതിയും സൗദി അരാംകോയ്ക്ക് നിലവില്‍ സ്വന്തമാണ്.  കമ്പനിയുടെ ആകെ മൂല്യം രണ്ട് ട്രില്യണ്‍  ഡോളറിലേക്കാണ്  ഈ വര്‍ഷമവസാനം കടന്നത്. 

ന്യൂയോര്‍ക്ക് വിപണിയില്‍  2014 ല്‍ ആലിബാബ നേടിയ  ചരിത്ര നേട്ടത്തെയാണ് സൗദി അരാംകോ തകര്‍ത്തെറിഞ്ഞത്. ഐപിഒയില്‍ സൗദി അരാംകോയുടെ ഓഹരി വില 30 റിയാലും, 32 റിയിലിനുമാണ് കമ്പനി പ്രതി ഓഹരി വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 32 റിയാലിന് തന്നെയാണ് കമ്പനി ഓഹരികള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് നേട്ടം കൊയ്തത്.  എന്നാല്‍ ഈ വര്‍ഷം ആലിബാബ ഹോങ്കോങ് വിപണിയില്‍ ഐപിഒ സംഘടിപ്പിച്ചപ്പോള്‍  റെക്കോര്‍ഡ് നേട്ടം കൊയ്തു.  ഹോങ്കോങ് വിപണിയില്‍ കമ്പനിക്ക് ആകെ 12.9 ബില്യണ്‍  ഡോളര്‍ മൂലധന സമാഹരണം നേടാന്‍ സാധിച്ചു. 

ഹോങ്കോങ് വിപണിയിലേക്ക് കമ്പനിയുടെ കാല്‍വെപ്പ് ഏതായാലും ഗംഭിരമായെന്ന് പറയാം. പ്രതി ഓഹരി വില 176 ഹോങ്കോങ് ഡോളര്‍ എന്ന നിരക്കിലായാരുന്നു ആലിബാബ ഹോങ്കോങ് വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പന ആരംഭിച്ച് ഓഹരി മൂല്യം ആറ് ശതമാനത്തോളം ഉയര്‍ന്നു. 500 മില്യണ്‍ സാധാരണ ഓഹരികളും, 75 മില്യണ്‍ ഗ്രീന്‍ ഷൂ ഓഹരികളുമാണ്  ആലിബാബയെന്ന ചൈനീസ് ഇ-കൊമേഴ്സ് ഭീമന്‍ ഹോങ്കോങ് വിപണിയില്‍ അവതരിപ്പിച്ചത്. 

ഹോങ്കോങില്‍ പൊട്ടിപുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങളെ തണുപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ആലിബാബയുടെ ഐപിഒയിലൂടെ ജാക്മാ ലക്ഷ്യമിട്ടത്. ഹോങ്കോങില്‍ പൊട്ടിപുറപ്പെട്ട  ജനാധിപത്യ പ്രക്ഷോഭങ്ങള്‍ മൂലം ഹോങ്കോങ് മാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ തന്ത്രവുമായി ആലിബാബ എത്തിയത്. 

ഐപിഒയിലൂടെ വിവിധ കമ്പനികള്‍ സമാഹരിച്ച മൂലധന സമാഹരണ കണക്കുകള്‍ ഇങ്ങനെയാണ്.  ഊബര്‍ (8.1 ബില്യണ്‍ ഡോളര്‍),  ബുഡ്‌വൈസര്‍ ഐപിഒയിലൂടെ സമാഹരിച്ചത് 5.7 ബില്യണ്‍ ഡോളര്‍, പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് ഓഫ് ചൈന (4 ബില്യണ്‍),  ഷെന്‍സന്‍ ട്രാന്‍സന്‍ ഹോള്‍ഡിങ്‌സ് ( നാല് ബില്യണ്‍ ഡോളര്‍), അവാന്റര്‍ (3.3 ബില്യണ്‍ ഡോളര്‍ (3.3 ബില്യണ്‍), എക്‌സ് പി (2.3 ബില്യണ്‍ ഡോളര്‍), ടീം വ്യൂവര്‍ (2.2 ബില്യണ്‍) എന്നീ കമ്പനികളാണ് 2019 ല്‍  ഐപിഒയിലൂടെ മികച്ച നേട്ടം കൊയ്തത്. 

Related Articles

© 2025 Financial Views. All Rights Reserved