
റിയാദ്: സൗദി അരാംകോയ്ക്ക് തിളക്കമാര്‍ന്ന നേട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ചരിത്രം നേട്ടം സ്വന്തമാക്കി. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍ മൂലധനസമഹാരണം നേടാന്‍ സാധിച്ചു. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 1.7 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. 2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ ആലിബാബ സ്വന്തമാക്കിയ നേട്ടത്തെ പോലും സൗദി അരാംകോ തകര്‍ത്തെറിഞ്ഞു.
സൗദി അരാംകോയുടെ ഓഹരി വില 30 റിയാലും, 32 റിയിലിനുമാണ് കമ്പനി പ്രതി ഓഹരി വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 32 റിയാലിന് തന്നെയാണ് കമ്പനി ഓഹരികള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് നേട്ടം കൊയ്തത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി അടുത്ത ആഴ്ച്ചകളില്‍ വ്യാപാരം ആരംഭിക്കുന്നതോടെ കമ്പനിക്ക് വീണ്ടും റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചേക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
നിലവില്‍ റിയാദ് സ്റ്റോക്ക് എക്്‌ചേഞ്ചിലാണ് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം സൗദി അരാംകോയുടെ ഐപിഒ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. എന്നാല്‍ സൗദി അരാംകോയുടെ ഐപിഒ വഴി നിക്ഷേപ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് സൗദി അരാംകോ പറയുന്നത്. അതേസമയം സൗദി അരാംകോ നിക്ഷേപകരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷിച്ച നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ആപ്പിളെന്ന ആഗോള ടെക് കമ്പനിയുടെ മൂല്യം 1.5 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആക വരുന്ന 200 ബില്യണ്‍ ഷെയറുകളില്‍ 1.5 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു കമ്പനി തീരുമാനിച്ചത്. ഇതില്‍ 0.5 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും, ബാക്കി ഒരു ശതമാനം ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കുമാണ് സൗദി അരാംകോ വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അരാംകോ പ്രതീക്ഷിച്ചതിനേക്കാള്‍ നിക്ഷേപകരുടെ ഇപ്പോള്‍ എത്തിയിട്ടുള്ളത്. സബ്‌സ്‌ക്രിപ്ഷനിലൂടെ മാത്രം അരാംകോ 119 ബില്യണ്‍ ഡോളറാണ് ആകെ സമാഹരിച്ചത്. സൗദി അരാംകോയ്ക്ക് ഈ തിളക്കമാര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചത് പ്രതിക്ഷയോടെയാമ് വിപണി വിദഗ്ധര്‍ കാണുന്നത്.
മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റു
സൗദി അരാംകയുടെ ഐപിഒയിലൂടെ കമ്പനിയുടെ ആകെ വിപണി മൂല്യം രണ്ട് ട്രില്യണിലേക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. സൗദിയുടെ പുതിയ സാമ്പത്തിക നയത്തിന്റെയും പരിഷ്‌കരണങ്ങളുടെും ഭാഗമായാണ് ഐപിഒ സംഘടിപ്പിച്ചത്. 2016 ലാണ് സൗദി അരാംകോയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കാന്‍ പദ്ധതിയിടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായിരുന്നു തീരുമാനം. റിയാദിന് പുറമെ ന്യയോര്‍ക്ക് വിപണിയില്‍ അടക്കം ലിസ്റ്റ് ചെയ്ത് നേട്ടം കൊയ്യാന്‍ മുഹമ്മദ് ബിന്‍ സല്‍മാന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സൗദി മാദ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും സൗദി അരാംകോയുടെ ഓഹരി വില്‍പ്പനയില്‍ സ്മ്മര്‍ദ്ദമുണ്ടാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.
നിലവില്‍ മറ്റ് മേഖലകളില്‍ കൂടി സൗദി ഭരണകൂടം നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. വിനോദം, അടിസ്ഥാന സൗകര്യ മേഖല, സിനിമ എന്നിവയിലെല്ലാം സൗദി നിക്ഷേപം വര്‍ധിപ്പിച്ച് സൗദിയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് നീക്കം. വിഷന്‍ 2030 ന്റെ ഭാഗമായി വിവിധ പദ്ധതികളും സൗദി നടപ്പുവര്‍ഷം നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുണ്ട്.