
റിയാദ്:ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭമുള്ള കമ്പനി സൗദി അരാംകോയാണെന്ന് റിപ്പോര്‍ട്ട്. ഹൂതി വിമതര്‍ സൗദിയുടെ എണ്ണ സംരംഭണശാലയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്കിടയിലും കമ്പനിയുടെ ലാഭത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹൗമച്ച് -നെറ്റ്, ഫോപര്‍ച്ച്യൂന്‍ ഡോട്ട് കോം എന്നീ വെബ്‌സൈറ്റുകള്‍ നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും ലാഭമുള്ള സൗദി അരാംകോയാണെന്ന് തെളിഞ്ഞത്. 304.4 ദശലക്ഷം ഡോളറാണ് കമ്പനിയുടെ ആകെ ലാഭത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത്. ഒരുസെക്കണ്ടില്‍ മാത്രം കമ്പനിയുടെ ആകെ ലാഭം 3,519 ഡോളറാണ് രേഖപ്പെടുത്തിയത്. യുഎസ് കമ്പനികളെ പോലും കടത്തിവെട്ടിയാണ് സൗദി അരാംകോ ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയെന്ന പദവി വീണ്ടും സ്വീകരച്ചിട്ടുള്ളത്.
അതേസമയം നടപ്പുവര്‍ഷത്തെ ഒമ്പത് മാസംകൊണ്ട് സൗദി അരാംകോയുടെ ലാഭം 68 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. സൗദിയുടെ എണ്ണ കമ്പനിക്ക് നേരെ സെപ്റ്റംബറില്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയത് മൂലം ലാഭത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ആഗോള തലത്തില്‍ ഊര്‍ജ മേഖലയില്‍ സൗദി അരാംകോ വന്‍ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്.
എന്നാല്‍ ലോകത്തില്‍ ലാഭമുള്ള 20 കമ്പനികളില്‍ ഭൂരിഭാഗവും യുഎസില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍, ആപ്പിള്‍, ഗൂഗിള്‍ ആല്‍ഫബറ്റ് തുടങ്ങിയ കമ്പനികളാണ്. അതേസമയം സൗദി അരാംകോ 2018 ല്‍ കൈവരിച്ച ആകെ ലാഭം 111 ബിലണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. നടപ്പുവര്‍ഷം സൗദി ആഗോളതലതലത്തില്‍ വന്‍ നിക്ഷേപ പതിക്കാണ് ലക്ഷ്യമിടുന്നത്. സൗദി അരാംകോ ഈ വര്‍ഷം തന്നെ ഐപിഒ സംഘടിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിതച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന നിലയ്ക്ക് അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഒഴുകിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രമുഖ ഓഹരി വിപണികളെല്ലാം അരാംകോയെ സമീപിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഹോങ്കോങ്, ലണ്ടന്‍ തുടങ്ങിയ വിപണി കേന്ദ്രങ്ങള്‍ക്കാണ് വിദഗ്ധര്‍ ഇതില്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഹോങ്കോങില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ജനാധിപത്യ പ്രക്ഷോഭങ്ങളും നിക്ഷേപകര്‍ പിന്നോട്ടുപോകുന്നതിന് ഇടയാക്കിയിട്ടുണ്ട്്. ഇത് മൂലം സൗദി അരാംകോയും ഹോങ്കോങ് വിപണിയില്‍ നിന്ന് പിന്‍മാറാനും സാധ്യതയുണ്ട്.